പ്രതീകാത്മക ചിത്രം 
India

ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിച്ചു; കുടുംബത്തിലെ സ്ത്രീകളെപ്പറ്റി മോശം പറഞ്ഞു; സഹോദരങ്ങള്‍ അഭിഭാഷകനെ കൊലപ്പെടുത്തി

നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിച്ച അഭിഭാഷകനെ സഹോദരന്‍മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. നിതിന്‍ തിവാരിയെന്ന ആളാണ് കൊല്ലെപ്പട്ടത്. മൂന്നുവര്‍ഷമായി തങ്ങളെ പരിഹസിക്കുന്നതുകൊണ്ടും കുടുംബത്തിലെ സ്ത്രീകളെ പറ്റി അസഭ്യം പറയുന്നതുകൊണ്ടുമാണ് അഭിഭാഷകനെ കൊലപ്പെടുത്തിയത് എന്നാണ് സഹോദരങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി. 

നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ ഉന്നാവോയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ശരീരം നിതിന്റേതാണ് എന്ന വിവരം ലഭിച്ചത്. 

നിതിന്റെ മുന്‍ അയല്‍വാസികളായിരുന്ന പ്രവീണ്‍ കുമാര്‍ അഗര്‍വാള്‍,വിപിന്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് കൊലപാതകം നടത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ