Brutality of 18-year-old who murdered techie woman X
India

ബലാത്സംഗത്തിനിടെ രക്തസ്രാവം, വായും മൂക്കും മൂടിക്കെട്ടി; വസ്ത്രങ്ങള്‍ കത്തിച്ചു; ടെക്കി യുവതിയെ കൊലപ്പെടുത്തിയ 18കാരന്റെ ക്രൂരത

രാമമൂര്‍ത്തി നഗറിലെ സുബ്രഹ്മണി ലേ ഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നഗരത്തിലെ വാടക വീട്ടില്‍ ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ബലാത്സംഗത്തിനിടെ 18 വയസുകാരനായ യുവാവാണ് 34 കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതി കര്‍ണാല്‍ കുറെ (18)യെ പൊലീസ് പിടികൂടി. പീഡനം എതിര്‍ത്തതിനെത്തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ജനുവരി 3നാണ് 34 കാരിയായ ഷര്‍മിളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമൂര്‍ത്തി നഗറിലെ സുബ്രഹ്മണി ലേ ഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ലൈംഗിക അതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് ഷര്‍മിളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. യുവതി എതിര്‍ത്തതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി. തെളിവുകള്‍ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും ബെഡില്‍ ഇട്ട ശേഷം തീ കൊളുത്തി. ഇങ്ങനെയാണ് അപ്പാര്‍ട്‌മെന്റില്‍ തീപിടിത്തമുണ്ടായത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Brutality of 18-year-old who murdered techie woman, covered her mouth and nose during rape; clothes burned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്