മായാവതിയും ആകാശ് ആനന്ദും/ ഫെയ്സ്ബുക്ക് 
India

അനന്തരവന്‍ ആകാശ് ആനന്ദിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി

നിലവില്‍ ബിഎസ്പി ദേശീയ കോര്‍ഡിനേറ്ററാണ് ആകാശ് ആനന്ദ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മായാവതിയുടെ അനന്തരവന്‍ ആകാശ് ആനന്ദ് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തലപ്പത്തേക്ക്. ബിഎസ്പിയിലെ തന്റെ പിന്‍ഗാമിയായി ആകാശിനെ പാര്‍ട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ബിഎസ്പി നേതാവ് ഉദയ് വീര്‍ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ലഖ്‌നൗ ബിഎസ്പി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മായാവതിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്പിയുടെ ചുമതല മായാവതി തുടരുമെന്നും ഉദയ് വീര്‍ സിങ് അറിയിച്ചു. 

മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് നിലവില്‍ ആകാശ് ആനന്ദിന് നല്‍കിയിട്ടുള്ളത്. നിലവില്‍ ബിഎസ്പി ദേശീയ കോര്‍ഡിനേറ്ററാണ് ആകാശ് ആനന്ദ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു