ബുദ്ധദേവ് ഭട്ടാചാര്യ (ഫയല്‍ ഫോട്ടോ) 
India

ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന്  കൊല്‍ക്കത്തയിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. 

അദ്ദേഹത്തിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയാണ്. പരിശോധനഫലത്തെ തുടര്‍ന്ന് കുടുതല്‍ ചികിത്സകള്‍ ആവശ്യമെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കുമെന്ന് ക്ലിനിക് അധികൃതര്‍ പറഞ്ഞു.

2000 മുതല്‍ 2011 വരെയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായത്. കുറച്ചുകാലമായി വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയില്‍ നിന്ന് 2018 ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT