അഭിഷേക് ബാനര്‍ജിയുടെ വീടിന് മുന്നിലെ താല്‍ക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നു 
India

അഭിഷേക് ബാനര്‍ജിയുടെ വീടിന് മുന്നില്‍ 'ബുള്‍ഡോസര്‍ രാജ്'; ഗേറ്റും ഷെഡും പൊളിച്ചുമാറ്റി

അനധികൃത കയ്യേറ്റമാരോപിച്ചാണ് നടപടി

Author : Sujith

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ വീടിന് മുന്നിലെ ഗേറ്റും താല്‍ക്കാലിക ഷെഡും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി നഗരസഭ അധികൃതര്‍. അനധികൃതമായി കയ്യേറി ഫുട്പാത്തിന് കുറുകെ നിര്‍മിച്ച താല്‍ക്കാലിക ഷെഡും ഗേറ്റും കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

കാളിഘട്ട് റോഡിലെ 121-ാം നമ്പര്‍ വസതിക്ക് പുറത്ത് പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ച ശേഷമാണ് നഗരസഭാ ജീവനക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് താല്‍ക്കാലിക നിര്‍മ്മിതി പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് തൊഴിലാളികള്‍ നടപ്പാത വൃത്തിയാക്കുകയും, മതിലിന് പുറത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റുകയും ചെയ്തു.

നഗരസഭ അധികൃതരുടെ നടപടിക്കെതിരെ അഭിഷേക് രംഗത്തെത്തി. ബിജെപി അധികാര ദുര്‍വിനിയോഗം നടത്തകുയാണെന്ന് അദ്ദേഹം പറഞ്ഞു. ബുള്‍ഡോസറുകള്‍ക്ക് തന്റെ ശബ്ദം ഇല്ലാതാക്കാനോ നിശ്ചയദാര്‍ഢ്യം തകര്‍ക്കാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ വിരുദ്ധര്‍ക്കെതിരായ തന്റെ പോരാട്ടം തുടരും. അവസാന ശ്വാസം വരെ താന്‍ പിന്നോട്ട് പോകുകയോ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യുകയോ ഇല്ലെന്നും അഭിഷേക് എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Bulldozer rolls up outside Abhishek Banerjee’s Kolkata house; footpath shed, gate razed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബുള്‍ഡോസര്‍ യുപിയുടെ ബ്രാന്‍ഡ്, ഇവിടെ നിര്‍മിച്ചാല്‍ ഡിമാന്‍ഡ് കൂടും'; കമ്പനികളെ ക്ഷണിച്ച് യോഗി

രവി മോഹൻ - യോഗി ബാബു ചിത്രം 'ആൻ ഓർഡിനറി മാനി'ലെ ‘ലോർഡ ലബക്ക’ ഗാനം പുറത്ത്; പാടിയത് സിദ്ധാർത്ഥ്

എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

'ക്യാപ്റ്റനോ... നമ്മളില്ലേ'! ഉറച്ച് അക്ഷര്‍ പട്ടേല്‍, കുഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്

'മരിച്ചു കിടക്കുന്ന ഒരാളെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും? മരിക്കാന്‍ ഭയം തോന്നുന്നു'; സിനിമയിലെ 'പ്രശസ്തര്‍ക്കെതിരെ' സിദ്ദീഖ്