'ബുള്‍ഡോസര്‍ യുപിയുടെ ബ്രാന്‍ഡ്, ഇവിടെ നിര്‍മിച്ചാല്‍ ഡിമാന്‍ഡ് കൂടും'; കമ്പനികളെ ക്ഷണിച്ച് യോഗി

ബുള്‍ഡോസര്‍ നടപടികള്‍ ഉത്തര്‍പ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെന്നും യോഗി
yogi adityanath
Bulldozer Is UP's Brand: Yogi Adityanath Pushes Local ManufacturingPhoto | PTI
Updated on: 
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ബുള്‍ഡോസര്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ബ്രാന്‍ഡായി മാറിയെന്നും സംസ്ഥാനത്ത് തന്നെ ഇവ നിര്‍മിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നാല്‍ ആവശ്യക്കാര്‍ സ്വാഭാവികമായി വര്‍ധിക്കുമെന്നുമാണ് യോഗിയുടെ വാദം. കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ബുള്‍ഡോസര്‍ നടപടികളും ഉത്തര്‍പ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെന്നും യോഗി അവകാശപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ ആധുനികവല്‍ക്കരണവും പുതിയ നിയമനങ്ങളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നൗവില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി മേഖലയില്‍ പുതിയ ട്രാക്ടര്‍ നിര്‍മാണശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുള്‍ഡോസറുകളുടെയും ട്രാക്ടറുകളുടെയും നിര്‍മാണം ഉത്തര്‍പ്രദേശില്‍ തന്നെ ആരംഭിക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. 1,200 കോടിയിലേറെ രൂപ നിക്ഷേപത്തില്‍ സിഎന്‍എച്ച് ഇന്‍ഡസ്ട്രിയലാണ് പുതിയ ട്രാക്ടര്‍ നിര്‍മാണശാല സ്ഥാപിക്കുന്നത്. 100 ഏക്കറില്‍ ഒരുങ്ങുന്ന പ്ലാന്റ് കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനും ആധുനിക നിര്‍മാണ മേഖലയ്ക്കും കൂടുതല്‍ കരുത്തേകുമെന്ന് യോഗി പറഞ്ഞു. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ട്രാക്ടര്‍ വിപണിയില്‍ ഉത്തര്‍പ്രദേശിന്റെ വിഹിതം 18.5 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുകാലത്ത് പിന്നാക്ക സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി മാറിയെന്നും ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാനുള്ള ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനവും വിവിധ വ്യവസായ പദ്ധതികളും ചേര്‍ന്ന് മേഖലയെ പ്രധാന വ്യവസായ, സാമ്പത്തിക, ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റുകയാണെന്നും യോഗി വ്യക്തമാക്കി.

നേരത്തേ, ബുള്‍ഡോസര്‍ നടപടികള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്ന നടപടി യോഗി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിച്ഛായയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍, കുറ്റാരോപിതരായതിന്റെ പേരില്‍ മാത്രം ഒരാളുടെ വീട് പൊളിക്കാനാകുമോ എന്ന ചോദ്യം 2024ല്‍ സുപ്രീംകോടതി ഉന്നയിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിക്കാനാകില്ലെന്നും രാജ്യത്തുടനീളം ബാധകമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അനധികൃത നിര്‍മാണങ്ങളാണ് പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

yogi adityanath
'7 കോടി നല്‍കണം, ഇല്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊല്ലും'; ബിഷ്ണോയി സംഘത്തിന്റെ പേരില്‍ ഭീഷണി
yogi adityanath
ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം; 'സാമാജിക് പരിവർത്തന മോർച്ച' രൂപീകരിച്ച് ഒവൈസിയും ചന്ദ്രശേഖർ ആസാദും
yogi adityanath
സോണിയയുടെ ജീവചരിത്രം സിനിമയാകുന്നു; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്
Summary

Bulldozer Is UP's Brand Now, Says Yogi Adityanath; Urges Local Manufacturing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER