'7 കോടി നല്‍കണം, ഇല്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊല്ലും'; ബിഷ്ണോയി സംഘത്തിന്റെ പേരില്‍ ഭീഷണി

ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജര്‍നൈല്‍ സിങ്ങിനാണ് ഭീഷണി ഫോണ്‍ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചത്
arvind kejriwal
Arvind Kejriwal Gets Death Threat; Rs 7 Crore Demanded in Bishnoi Gang's Name
Updated on: 
1 min read

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനും മകള്‍ ഹര്‍ഷിത കെജരിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാളാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ തിലക് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജര്‍നൈല്‍ സിങ്ങിനാണ് ഭീഷണി ഫോണ്‍ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചത്. സംഭവത്തില്‍ അദ്ദേഹം നവംബര്‍ ആറിന് മൊഹാലി പൊലീസ് സീനിയര്‍ സൂപ്രണ്ടിന് പരാതി നല്‍കി. ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയ ഫോണ്‍ വിളിച്ചയാള്‍ ഏഴ് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം മൊഹാലി പൊലീസ് കേസെടുത്തു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. കെജരിവാളിനും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2019ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലയളവിലും കെജരിവാളിന് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു.

arvind kejriwal
ആധാർ കാർഡ് പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൂടുതൽ വിശ്വസനീയമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
arvind kejriwal
കശ്മീരില്‍ കാണാതായ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍, തോക്കുകള്‍ കാണാനില്ല; ഭീകരാക്രമണമെന്ന് സംശയം, അതീവ ജാഗ്രതാ നിര്‍ദേശം
arvind kejriwal
സോണിയയുടെ ജീവചരിത്രം സിനിമയാകുന്നു; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്
Summary

Arvind Kejriwal Gets Death Threat; Caller Demands Rs 7 Crore in Bishnoi Gang's Name

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER