പ്രതീകാത്മക ചിത്രം 
India

ഭിത്തി തുരന്ന് അകത്തുകയറി, മദ്യക്കുപ്പികള്‍ കണ്ട് മതിമറന്നു; ഷോപ്പിനകത്തിരുന്ന് ആഘോഷം, കയ്യോടെ പിടികൂടി 

ഭിത്തി തുരന്ന് മദ്യഷോപ്പില്‍ കയറി മോഷണത്തിന് ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭിത്തി തുരന്ന് മദ്യഷോപ്പില്‍ കയറി മോഷണത്തിന് ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മദ്യഷോപ്പില്‍ കയറിയ മോഷ്ടാക്കള്‍ മദ്യക്കുപ്പികളുമായി ഉടന്‍ തന്നെ കടന്നുകളയുന്നതിന് പകരം, അവിടെ വച്ച് തന്നെ മദ്യം കുടിച്ച് ആഘോഷിച്ചതാണ് പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

തമിഴ്‌നാട് തിരുവാല്ലൂര്‍ കവരപ്പേട്ടയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യഷോപ്പിന് പുറത്ത് സൈക്കിള്‍ കണ്ട് സംശയം തോന്നിയ നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്. പരിശോധനയില്‍ ഭിത്തി തുരന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. നോക്കിയപ്പോള്‍ മദ്യഷോപ്പിനകത്ത് രണ്ടുപേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കൂടുതല്‍ പൊലീസുകാരെ വിളിച്ചുവരുത്തുകയായിരുന്നു.

മദ്യപിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ എടുക്കുന്നതിന് രഹസ്യമായി പൊലീസ് സംഘം അകത്തുകയറി. മോഷ്ടാക്കള്‍ ഭിത്തി തുരന്ന സ്ഥലത്തുകൂടിയാണ് പൊലീസ് സംഘം അകത്തുകയറിയത്. തുടര്‍ന്ന് മോഷ്ടാക്കള്‍ മദ്യപിക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചു. പ്രതികളില്‍ നിന്ന് 14000 രൂപ പൊലീസ് പിടിച്ചെടുത്തു. സതീഷ്, മുനിയന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT