സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല, 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റുകൊണ്ട്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്

തലയ്‌ക്കേറ്റ ഗുരുതമായ പരുക്കാണ് മരണത്തിന് കാരണമായത്
സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായ വാഹനാപകടം/ ചിത്രം: പിടിഐ
സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായ വാഹനാപകടം/ ചിത്രം: പിടിഐ

മുംബൈ; ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം അമിത വേഗം. 20 കിലോമീറ്റര്‍ 9 മിനിറ്റുകൊണ്ടാണ് ഇവര്‍ പിന്നിട്ടത്. പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. 

ഉച്ചയ്ക്ക് 2.21 നാണ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ ചാരോടി ചെക്‌പോസ്റ്റ് പിന്നിടുന്നത്. സൂര്യ നദിയുടെ കുറുകെയുടെ പാലത്തില്‍ വച്ച് 2.30നാണ് അപകടം നടക്കുന്നത്. ചെക്‌പോസ്റ്റില്‍ നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണിത്. ഇതില്‍ നിന്നാണ് ഒന്‍പതു മിനിറ്റില്‍ 20 കിലോമീറ്റര്‍ ഇവര്‍ പിന്നിട്ടതായി പൊലീസ് മനസിലാക്കിയത്. 

സൈറസ് മിസ്ത്രിയെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്‌ക്കേറ്റ ഗുരുതമായ പരുക്കാണ് മരണത്തിന് കാരണമായത്. മിസ്ത്രിയ്‌ക്കൊപ്പം പിന്‍സീറ്റിലുണ്ടായിരുന്ന ജഹാംഗീര്‍ പാണ്ടോളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരിച്ചത്. പിന്‍സീറ്റില്‍ ഇരുന്നിരുന്ന ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. 

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റ് അനഹിത പാണ്ടോളെയാണ് വാഹനം ഓടിച്ചിരുന്നത്. അമിത വേഗത്തില്‍ എത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിടുകയായിരുന്നു. അനഹിതയും ഭര്‍ത്താവ് ഡാറിയസുമാണ് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നിരുന്നത്. ഗുരുതമായ പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചതും എയര്‍ ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതുമാണ് ഇരുവരുടേയും ജീവന്‍ രക്ഷിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com