Bus Accident 
India

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ അടക്കം നാലുപേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം. പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്.

ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളി സുഹൈല്‍, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂര്‍ സ്വദേശി അഫ്താബ് എന്നിവരാണ് മരിച്ചത്. നാലു പേരുടെയും മൃതദേഹം പെരിയപട്ടണയിലെ ആശുപത്രിയിലാണ്. ഇതില്‍ എട്ടു പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

ബസില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 15 ഓളം പേരെ പെരിയപ്ട്ടണയിലെയും മൈസൂരുവിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. ലോറി പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് സൂചന.

Bus and lorry collide in Mysuru; four dead, including three Malayalis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍