പ്രതീകാത്മകം 
India

കോൾ ​ഗേൾ, മണിക്കൂറിന് 3000 രൂപയെന്ന് പരസ്യം; വാട്സാപ്പിലിട്ടത് ഭാര്യയുടെ സ്വകാര്യ ഫോട്ടോകൾ; യുവാവ് അറസ്റ്റിൽ

കോൾ ​ഗേൾ, മണിക്കൂറിന് 3000 രൂപയെന്ന് പരസ്യം; വാട്സാപ്പിലിട്ടത് ഭാര്യയുടെ സ്വകാര്യ ഫോട്ടോകൾ; യുവാവ് അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോൾ ഗേൾ എന്ന് പരസ്യം നൽകി, മണിക്കൂറിന് 3000 രൂപ എന്ന തലക്കെട്ടോടെയാണ് യുവാവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുപ്പതി സ്വദേശിയാണ് അറസ്റ്റിലായത്. 

ഓഗസ്റ്റിലാണ് യുവതിയെ പ്രതി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതു മുതൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഭർത്താവ് അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി. ഇതിന്റെ പ്രതികാരമായാണ് സ്വകാര്യ ദൃശ്യം പ്രചരിപ്പിച്ചത്.

തിരുപ്പതിയിലെ സിജിസി കോളേജിൽ ജൂനിയർ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നയാളാണ് യുവാവ്. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഇയാൾ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയത്. ഇതിനെതിരെ യുവതി കഴിഞ്ഞ ആഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീത് നൽകി വിട്ടയച്ചു. 

ഇതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കോൾ ഗേൾ എന്ന പേരിൽ പ്രതി വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഇതേത്തുടർന്ന് യുവതി വീണ്ടും ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവതി ഇപ്പോൾ അവരുടെ ബന്ധുക്കൾക്കൊപ്പമാണ് താമസം. ഒരു സ്ത്രീയ്ക്കും സഹിക്കാനാകാത്ത അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. കൂടാതെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT