ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു
Cheranalloor Accident case
ഇടിച്ച കാർ, ജയബാലകൃഷ്ണൻfile
Updated on: 
1 min read

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തി. കേസില്‍ തെളിവ് നശിപ്പിച്ചതിനും അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

അപകടം നടന്നത് മുതൽ തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജഡ്ജി ശ്രമിച്ചതായി സംശയങ്ങളുണ്ടെന്ന് കുടുംബം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ബിഎ.എസ് സെക്ഷൻ 238 പ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രത്യേക എഫ്ഐആർ. രജിസ്റ്റർ ചെയ്യണം. അപകടം നടന്ന ദിവസം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ജഡ്ജി പോലീസ് സ്റ്റേഷനിലെത്തിയത്. അവിടെവെച്ച് മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചതായി അപകടദിവസം മുതൽ കുടുംബത്തിന് പരാതിയുണ്ട്.

അപകടത്തിൽപ്പെട്ട വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ, വാഹനത്തിന് പിന്നിലുണ്ടായിരുന്ന 'ജഡ്ജ്' എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും വിവരങ്ങളുണ്ട്. സംഭവം നടന്ന സമയം മുതലുള്ള കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ സ്വാധീനിച്ചെന്നും അന്വേഷണത്തിൽ തെറ്റായ രീതിയിൽ ഇടപെട്ടെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാര്‍ അമിതവേഗതയിലെത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ജയബാലകൃഷ്ണന്‍ മരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിലെ അനാസ്ഥയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്.

പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന്റെ പേരിൽ മോട്ടോർ വാഹന നിയമം 199എ പ്രകാരം ജഡ്ജിയെ നേരത്തെ കേസിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കുട്ടിയെ നിയമനടപടികളിൽനിന്ന് രക്ഷിക്കാൻവേണ്ടി തെളിവ് നശിപ്പിക്കുന്നത് ഒരു കുറ്റകൃത്യമാണ്. അതിനാൽ തെളിവ് നശിപ്പിച്ച സംഭവത്തിൽ പ്രത്യേക എഫ്ഐആർ. രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ച് കുടുംബത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. കുടുംബം ആവശ്യപ്പെടുന്ന വ്യക്തിയെ തന്നെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കി. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടിജെ വിനോദ്, മുഹമ്മദ് ഷിയാസ് തുടങ്ങിയ ജനപ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പം കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയിരുന്നു.

Cheranalloor Accident case
ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍
Cheranalloor Accident case
'മുന്‍കൂര്‍ ജാമ്യം കിട്ടല്ലേ ഭഗവാനേ...., ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും ജഡ്ജി പയറ്റുന്നു'
Cheranalloor Accident case
ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ പ്രതി ചേർത്തു; ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി
Summary

Cheranalloor Accident: Family of Deceased Demands Investigation Against Additional District Judge for Destroying Evidence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cheranalloor Accident case
Cheranalloor Accident: Bail Granted to Judge's 17-Year-Old Son
Cheranalloor Car Accident updation
Suhail Sajeev
X

FOLLOW US

ON GOOGLE DISCOVER