ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ പ്രതി ചേർത്തു; ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജിയുടെ മകനാണ് വാഹനാപകടം ഉണ്ടാക്കിയത്
Cheranalloor Car Accident
ചേരാനെല്ലൂര്‍ വാഹനാപകടം
Edited By:
Updated on: 
1 min read

കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നടന്ന സംഭവങ്ങള്‍ ജുഡീഷ്യറിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി രജിസ്ട്രിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വാഹനത്തിന്റെ ആര്‍ സി ഓണര്‍ ജഡ്ജിയാണോയെന്ന് പരിശോധിക്കുകയാണ്. അതില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

Cheranalloor Car Accident
'ജഡ്ജിയല്ലേ, അതാണ് പ്രശ്‌നം; അച്ഛനു നീതി കിട്ടും വരെ പോരാടും'

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജിയുടെ മകനാണ് വാഹനാപകടം ഉണ്ടാക്കിയത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണനാണ് മരിച്ചത്. കേസില്‍ ജഡ്ജിയെ പ്രതി ചേര്‍ക്കാന്‍ പൊലീസ് മടിച്ചതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ ചേരാനെല്ലൂര്‍ പൊലീസ് ജഡ്ജിയെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

അപകട വിവരം അറിയിച്ചപ്പോൾ 17 കാരന്റെ പിതാവായ ജഡ്ജി ധാർഷ്ട്യത്തോടെ സംസാരിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിക്കുന്നു. നീ എന്നെ നിയമം പഠിപ്പിക്കരുതെന്നാണ് പ്രതിയുടെ അച്ഛനായ ജഡ്ജി പറഞ്ഞത്. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നും പറഞ്ഞു. മകൻ ആദ്യമായാണ് വാഹനം ഓടിക്കുന്നതെന്നും ജഡ്ജി പറഞ്ഞിരുന്നു. പ്രതിയുടെ പിതാവ് ജഡ്ജിയാണെന്ന് അറിഞ്ഞപ്പോൾ പൊലീസിന്റെ സമീപനം മാറിയെന്ന് ജയപാലകൃഷ്ണന്റെ സഹോദരനും ആരോപിച്ചു. സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.

Cheranalloor Car Accident
കോടതി മുൻകൂർ ജാമ്യം റദ്ദാക്കി: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു
Cheranalloor Car Accident
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച് സർക്കാർ
Summary

Cheranalloor car accident: High Court seeks report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com