അമിത് ഷാ  ഫയൽ
India

അമിത് ഷായ്ക്ക് എതിരായ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കി; സ്ഥിരീകരിച്ച് കാനഡ ഉപ വിദേശകാര്യമന്ത്രി

പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന വാര്‍ത്തയിലെ വിവരങ്ങള്‍ നല‍്കിയത് താനാണെന്ന് കാനഡ ഉപ വിദേശകാര്യമന്ത്രി. ആരോപണങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാഷിങ്ടണ്‍ പോസ്റ്റിനോട് അമിത് ഷായുടെ പേര് സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ദേശീയ സുരക്ഷാ സമിതിയിലെ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച്, ഉത്തരവ് നല്‍കിയ വ്യക്തി അമിത് ഷാ അല്ലേയെന്ന് ചോദിച്ചു. അതെയെന്ന് താന്‍ സ്ഥിരീകരിച്ചുവെന്ന് ഡേവിഡ് മോറിസണ്‍ സുരക്ഷാ സമിതിയിലെ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ ഇടപെടലിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് മോറിസണ്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന. 2023 ജൂണില്‍ കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് ഏറെ വിവാദമായിരുന്നു.

എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമെന്ന് പറഞ്ഞു തള്ളിക്കളഞ്ഞ ഇന്ത്യ, ഇതു സംബന്ധിച്ച് കാനഡ സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അമിത് ഷാക്കെതിരായ പുതിയ ആരോപണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖാലിസ്ഥാന്‍ എന്നറിയപ്പെടുന്ന സ്വതന്ത്ര സിഖ് രാഷ്ട്രത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളില്‍ പങ്കാളിത്തം ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും ഒക്ടോബര്‍ 14-ന് കാനഡ പുറത്താക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

SCROLL FOR NEXT