ഫയല്‍ ചിത്രം 
India

വീട്ടില്‍ നിന്നും രണ്ട് കോടിയുടെ 31 ക്വിന്റല്‍ കഞ്ചാവ് പിടിച്ചെടുത്തു; ഉടമ അറസ്റ്റില്‍

ഗഞ്ചം ജില്ലയിലെ ഒരു വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: രണ്ട് കോടി രൂപ വിലവരുന്ന 31 കിലോ ക്വിന്റല്‍ കഞ്ചാവ് പിടികൂടി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഒരു വീട്ടില്‍ നിന്നാണ് വന്‍ തോതില്‍
കഞ്ചാവ് പിടികൂടിയത്. 

ബുധനാഴ്ച രാത്രി  നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തതായി  അസ്‌ക സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ശങ്കര്‍ സിങ് പറഞ്ഞു.

റാക്കറ്റില്‍ ഉള്‍പ്പെട്ട വിതരണക്കാരെയും മറ്റുള്ളവരെയും കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് പറഞ്ഞു. ജനുവരിയില്‍ ബെര്‍ഹാംപൂരിന് സമീപം 55 ലക്ഷം വിലമതിക്കുന്ന 10.90 ക്വിന്റല്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT