കാര്‍ എലിവേറ്റഡ് റോഡില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യം 
India

മുന്നില്‍ വന്ന കുരങ്ങനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു, കാര്‍ എലിവേറ്റഡ് റോഡില്‍ നിന്ന് താഴേക്ക്, നടുക്കം - വീഡിയോ 

ഹിമാചല്‍പ്രദേശിലെ ഷിംലയിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഷിംല: മുന്നില്‍ വന്ന കുരങ്ങനെ രക്ഷിക്കാന്‍ വാഹനം വെട്ടിക്കുന്നതിനിടെ, നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു. എലിവേറ്റഡ് റോഡില്‍ നിന്ന് താഴെക്കൂടി കടന്നുപോകുന്ന റോഡിലേക്കാണ് കാര്‍ മറിഞ്ഞത്. നാലുവയസുകാരന്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഹിമാചല്‍പ്രദേശിലെ ഷിംലയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നിലേക്ക് കുരങ്ങന്‍ വന്നതാണ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. കുരങ്ങനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിക്കുകയായിരുന്നു. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എലിവേറ്റഡ് ഹൈവേയില്‍ നിന്ന് താഴെക്കൂടി കടന്നുപോകുന്ന റോഡിലേക്ക് കാര്‍ വീണു. കാര്‍ മലക്കം മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വാഹനം മറിയുന്നത് കണ്ട് രണ്ട് വഴിയാത്രക്കാരാണ് രക്ഷയ്‌ക്കെത്തിയത്. ഓടിക്കൂടി ആളുകള്‍ കാറില്‍ നിന്ന് യാത്രക്കാരെ പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 49 lottery result

വേദനയില്ലാതെ വാക്സ് ചെയ്യാൻ ഇതാ ചില വഴികൾ

വീട്ടിലെ ഫാൻ വല്ലപ്പോഴെങ്കിലും വൃത്തിയാക്കാറുണ്ടോ? പൊടി നിറയുന്നതു വരെ കാത്തിരിക്കേണ്ട, ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം

ആ നടി എന്നെ ആട്ടിയോടിച്ചു, സംവിധായകന്‍ മോശമായി പെരുമാറി; നടനെ കാണാന്‍ 3 മണിക്കൂര്‍ കാത്തു നിന്നു: രണ്‍ബീര്‍ കപൂര്‍

SCROLL FOR NEXT