ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്. ഫയല്‍
India

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കെതിരെയും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെയും കേസ് എടുത്ത് കര്‍ണാടക പൊലീസ്. ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ച വിദ്വേഷ വിഡിയോക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്‌.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രമേശ് ബാബുവിന്റെ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുക മാത്രമല്ല 1989ലെ എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പട്ടികജാതി- വര്‍ഗ- ഒബിസി വിഭാഗത്തിനുളള സംവരണ ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുവെന്ന വീഡിയോയാണ് ബിജെപി നേതാക്കള്‍ പങ്കുവച്ചത്. ഒരു കുട്ടയില്‍ വെച്ചിരിക്കുന്ന മുട്ടയുടെ രൂപത്തിലാണ് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ചിത്രീകരിക്കുന്നത്. ഇതില്‍ മുസ്ലീം എന്ന മുട്ട കൂടി വെക്കുകയും തുടര്‍ന്ന് മുട്ട വിരിഞ്ഞ് പക്ഷിയാകുമ്പോള്‍ ഭക്ഷണം കൊടുക്കുന്നത് മുസ്ലീം കുഞ്ഞിന് മാത്രമാണെന്നുമാണ് വീഡിയോയുടെ സാരാംശം. സംഭവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT