പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് മരിച്ചതോടെ ബിസിനസ് തകര്‍ന്നു; സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി എംഎല്‍എ നിരന്തരം ബലാത്സംഗം ചെയ്തു; പരാതിയുമായി 44കാരി

തെളിവുകള്‍ നശിപ്പിച്ചതായും സ്ത്രീയെ എംഎല്‍എ ഭീഷണിപ്പെടുത്തിയതായും പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്‌: സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് 44കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തു. പഞ്ചാബിലെ എംഎല്‍എയും ലോക്‌ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ സിമ്രജിത്ത് സിങിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. തെളിവുകള്‍ നശിപ്പിച്ചതായും സ്ത്രീയെ എംഎല്‍എ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

അതംനഗര്‍ എംഎല്‍എയ്ക്കും മറ്റ് ആറ് പേര്‍ക്ക് എതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എംഎല്‍എ വിവിധഘട്ടങ്ങളിലായി നിരവധി ഇടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി നാല്‍പ്പത്തിനാലുകാരി പരാതിയില്‍ പറയുന്നു. സാമ്പത്തികമായി സഹായിക്കമെന്ന വ്യാജേനെയാണ് ഇയാള്‍ തന്നെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു

ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ബിസിനസ് തകര്‍ന്ന് സാമ്പത്തിക നില മോശമായിരുന്നു. ഇതേതുടര്‍ന്ന് വാടകവീടൊഴിയാന്‍ വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടു. ആ സമയത്താണ് എംഎല്‍എയെ പരിചയപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇവരുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. തുടര്‍ന്ന് നീതി ലഭിക്കാനായി ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

അപൂർവ മാണിക്യം കണ്ടെത്തിയത് 3 മാസം കൊണ്ട്, 256 മണിക്കൂർ നീണ്ട നിർമാണം; പ്രിയതമക്കായി ആമിർ ഒരുക്കിയ വിവാഹമോതിരം ഇതാണ്

കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം; വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി, അന്വേഷണം

കാൻസർ ബാധിക്കുന്നത് രോഗിയെ മാത്രമല്ല, ലോകത്തെ 92 ശതമാനം ആളുകളെയും..; മുന്നറിയിപ്പുമായി ഡബ്യൂഎച്ച്ഒ

ചാള്‍സ് ശോഭ്‌രാജിനെ പോലെ ആഡംബര ജീവിതം; താമസം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍; ബില്‍ അടയ്ക്കാതെ മുങ്ങും; ഒടുവില്‍...