പുലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന പൂച്ചയുടെ ദൃശ്യം 
India

'ഇവിടെ ഞാനാണ് പുലി'; കിണറ്റില്‍ വീണ പുലിയെ കളിപ്പിച്ച് പൂച്ച- വീഡിയോ 

ഇരയെ പിടികൂടാന്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പ്രത്യേക കഴിവ് പുലിക്കുണ്ട്

സമകാലിക മലയാളം ഡെസ്ക്

രയെ പിടികൂടാന്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പ്രത്യേക കഴിവ് പുലിക്കുണ്ട്. മരത്തിന്റെ മുകളില്‍ കയറി വരെ ഇരയെ പിടികൂടാന്‍ പുലിക്ക് സാധിക്കും. കഴിഞ്ഞ ദിവസം മരത്തിന്റെ മുകളില്‍ കയറി കുരങ്ങനെ പിടികൂടുന്ന ദൃശ്യം വൈറലായിരുന്നു. ഇപ്പോള്‍ പൂച്ചയെ പിടികൂടാന്‍ പിന്തുടര്‍ന്ന പുലിക്ക് പറ്റിയ അമളിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പൂച്ചയെ പിടികൂടാന്‍ പിന്തുടര്‍ന്ന പുലി ഇരയ്‌ക്കൊപ്പം കിണറ്റില്‍ വീഴുകയായിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അവസ്ഥയില്‍ പൂച്ചയെ പിടികൂടാനുള്ള ശ്രമം ഉപേക്ഷിച്ച് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന ചിന്തയിലേക്ക് പുലി മാറുന്നത് പോലെയുള്ള ഭാവങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം പുലിയെ പ്രകോപിപ്പിക്കാനാണ് പൂച്ച ശ്രമിച്ചത്. പുലിയുടെ അരികിലേക്ക് നീന്തിയെത്തിയാണ് പൂച്ച പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. പുലിയുടെ വാലില്‍ പിടിച്ചും കടിച്ചും മറ്റുമായിരുന്നു പ്രകോപനം. വെള്ളത്തില്‍ വീഴാതിരിക്കാന്‍ മരത്തടിയില്‍ പിടിച്ചാണ് പുലി നില്‍ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT