അപകടത്തിന്റെ വിഡിയോ ദൃശ്യം  
India

പാഞ്ഞെത്തിയ കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണയില്‍ വീണ് ജീവനക്കാര്‍ക്ക് പരിക്ക്; വിഡിയോ

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബംഗളൂരു; ബന്നാര്‍ഘട്ടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി തിളച്ച എണ്ണപ്പാത്രത്തില്‍ വീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഓടിച്ച യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. പരിക്കേറ്റ യുവാക്കള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ലേണേഴ്‌സ് ബോര്‍ഡ് വെച്ച കാര്‍ നിയന്ത്രണം നഷ്ടമായി ഹോട്ടലിലേക്ക് ഇടിച്ചുകയറുകയും അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാര്‍ക്ക് തിളച്ച എണ്ണപ്പാത്രത്തിലേക്ക് വീണ് പരിക്കേല്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയാണ് കാര്‍ ഓടിച്ചിരുന്നതെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.

ബസവരാജ്, മുനികൃഷ്ണ, മഞ്ചേഷ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന് പിന്നാലെ യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ യുവതിയുടെ കാര്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

Caught on cam: Woman crashes SUV into Bengaluru eatery, three suffer burns due to hot oil spill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

ഫുള്‍ മെറ്റല്‍ ബോഡി, 100 കിലോമീറ്റര്‍ വരെ റേഞ്ച്; വരുന്നു വെസ്പയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍

രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വിലക്ക് : നിയമം കാലഹരണപ്പെട്ടു; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

'ഇന്ത്യക്കെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ചു': പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

'ഇതൊന്നും കാണാൻ അച്ഛ ഇല്ലല്ലോ, ചിലപ്പോൾ മനുഷ്യനായി ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മുകളിലിരുന്ന് ചെയ്യുന്നതായിരിക്കും'; അമൃത സുരേഷ്