'ഇന്ത്യക്കെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ചു': പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

കൃത്രിമമായി നിര്‍മിച്ച വിഡിയോ ഷെയര്‍ ചെയ്തുവെന്നാണ് ആരോപണം
Prashant Bhushan
Prashant BhushanFile Photo
Updated on: 
1 min read

ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റേതായി പ്രചരിച്ച വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയെ വിമര്‍ശിക്കുന്ന തരത്തിലുള്ള കൃത്രിമമായി നിര്‍മിച്ച വിഡിയോ ഷെയര്‍ ചെയ്തുവെന്നാണ് ആരോപണം.

നവംബര്‍ 3ന് സൈബര്‍ നിരീക്ഷണത്തിനിടയിലാണ് @thequotensews എന്ന എക്‌സ് അക്കൗണ്ടില്‍ നിന്ന് പ്രശാന്ത് ഭൂഷന്റെ ഔദ്യോഗിക പേജിലൂടെ വ്യാജ വിഡിയോ പങ്കുവെക്കപ്പെട്ടതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വ്യാജവും ജനങ്ങളില്‍ തെറ്റിധാരണ പരത്തുന്നതും കലാപ സാധ്യത ഉണ്ടാക്കുന്നതുമായ ഉള്ളടക്കമാണ് വിഡിയോയിലുള്ളതെന്നും, ഇത് പലതരം അഭ്യൂഹങ്ങള്‍ പരത്താനും പൊതുസമാധാനം തകര്‍ക്കാന്‍ ഇടയാക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയെക്കുറിച്ചും വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തുന്നതായാണ് വ്യാജ ക്ലിപ്പില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഇത് തികച്ചും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Prashant Bhushan
​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്‍; കോണോട്ട് പ്ലേസിൽ സംഘർഷം
Prashant Bhushan
'മൈക്ക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു, സിദ്ധാര്‍ഥന്റെ ഗതി വരുമോയെന്ന് ആശങ്ക'; എസ്എഫ്ഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ജില്ലാ നേതാവ്
Prashant Bhushan
മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'
Summary

FIR Registered Against Prashant Bhushan Over Fake Video of Russian Foreign Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER