പ്രതീകാത്മകം Meta AI
India

'പരപുരുഷന് ചുംബന ഇമോജി അയക്കുന്നതിനിടെ പിടിക്കപ്പെട്ടോ?' വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

പരപുരുഷന് ഭാര്യ ചുംബന ഇമോജി അയച്ചിരുന്നോ എന്ന ചോദ്യമാണ് കുടുംബക്കോടതി ചോദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ജമ്മു: കുടുംബക്കോടതിയില്‍ വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ചുംബന ഇമോജികളുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കാന്‍ വിസമ്മതിച്ച് ജമ്മു-കശ്മീര്‍, ലഡാക്ക് ഹൈക്കോടതി. ഡോക്ടര്‍ ദമ്പതികളുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പരപുരുഷന് ഭാര്യ ചുംബന ഇമോജി അയച്ചിരുന്നോ എന്ന ചോദ്യമാണ് കുടുംബക്കോടതി ചോദിച്ചത്. ഈ ചോദ്യത്തിന് എതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, വിചാരണ വേളയില്‍ ഓരോ ആരോപണവും തെളിയിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണെന്നും, ഈ ചോദ്യം കോടതി രേഖകളില്‍ നിലനിര്‍ത്തുന്നത് കൊണ്ട് മാത്രം ഭാര്യയ്ക്ക് യാതൊരു തരത്തിലുള്ള ദോഷം ഉണ്ടാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് രാഹുല്‍ ഭാരതി ഇക്കാര്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. തന്റെ വാദങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ലെങ്കില്‍, അദ്ദേഹത്തിന്റെ ഹര്‍ജി പരാജയപ്പെടുകയും ഭാര്യയുടെ ഭാഗം ശരിവെക്കപ്പെടുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കിസ് ഇമോജികള്‍ കൈമാറിയതിനായി മാത്രം പ്രത്യേകമൊരു ചോദ്യം കുടുംബ കോടതി തയ്യാറാക്കേണ്ടതില്ലായിരുന്നു എന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കാരണം, ഈ ആരോപണം ക്രൂരത എന്ന വലിയ വാദത്തിന്റെ ഭാഗം മാത്രമാണെന്നും നിലവിലുള്ള ചോദ്യത്തിന് കീഴില്‍ തന്നെ ഇത് കൈകാര്യം ചെയ്യാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിഗത ആരോപണങ്ങളെയും ഓരോ പ്രത്യേക ചോദ്യങ്ങളായി പരിഗണിക്കാന്‍ തുടങ്ങിയാല്‍, ദാമ്പത്യ തര്‍ക്കങ്ങളില്‍ ചോദ്യങ്ങളുടെ ഒരു അനന്തമായ നിര തന്നെ ഉണ്ടാകാന്‍ ഇടയാക്കുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

ഭാര്യ ക്രൂരത കാട്ടുന്നു എന്ന് ആരോപിച്ച് ഭര്‍ത്താവ് ജമ്മുവിലെ കുടുംബ കോടതിയില്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. ഡോക്ടറായ ഭാര്യ മറ്റൊരു പുരുഷന് (ഇയാളും ഒരു ഡോക്ടറാണ്) കിസ് ഇമോജികള്‍ അയക്കുന്നതിനിടെ പിടിക്കപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു കുടുംബ കോടതി തയ്യാറാക്കിയ ചോദ്യങ്ങളില്‍ ഒന്ന്. 2018 മെയ് മാസത്തില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് 2019-ല്‍ ജനിച്ച ഒരു മകളുണ്ട്. ക്രൂരതയെന്ന കാരണം ചൂണ്ടിക്കാട്ടി 2025 ജനുവരിയിലാണ് ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കുടുംബ കോടതി, ക്രൂരത, കിസ് ഇമോജികള്‍ കൈമാറി, ഭര്‍ത്താവിന്റെ ജീവന് ഭീഷണി, ഭര്‍തൃവീട്ടുകാര്‍ തനിക്ക് വീട്ടില്‍ പ്രവേശനം നിഷേധിച്ചെന്ന ഭാര്യയുടെ വാദം എന്നിവ ഉള്‍പ്പെടുത്തി ചോദ്യങ്ങള്‍ തയ്യാറാക്കുകയായിരുന്നു.

'Caught while sending a kiss emoji to another man?' Wife's request to exclude question from divorce case rejected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍, സമാധാനം പാലിക്കാന്‍ ആഹ്വാനം; സിജെപി പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി

ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍, പ്ലംബറുടെ അക്കൗണ്ടില്‍ എത്തിയത് 294 കോടി! അന്വേഷണം തുടങ്ങി പൊലീസ്

'കല്യാണം എനിക്ക് സെറ്റല്ല, പാട്ണർ വേണം; പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും'

സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

എസ്‌ഐപി നിര്‍ത്തുന്നവരുടെ എണ്ണം കൂടുന്നു; പരിഭ്രാന്തി വേണ്ട!, ഈ അഞ്ചുകാര്യങ്ങള്‍ ഓര്‍ക്കുക...

SCROLL FOR NEXT