മുംബൈയില്‍ അറസ്റ്റിലായ പ്രതികളെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി. ഫയല്‍
India

70 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഹൈദരാബാദില്‍ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

കമ്മീഷണര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന് കൈക്കൂലി കൈമാറിയ ഉടനായിരുന്നു അറസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹൈദരാബാദിലെ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ( സെന്‍ട്രല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍) അറസ്റ്റ് ചെയ്തു. കമ്മീഷണര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന് കൈക്കൂലി കൈമാറിയ ഉടനായിരുന്നു അറസ്റ്റ്.

ജീവന്‍ ലാല്‍ ലവീഡിയ , ഹൈദരാബാദിലെ ആദായനികുതി കമ്മീഷണര്‍ , ശ്രീകാകുളം നിവാസിയായ സായിറാം പാലിഷെട്ടി, വിശാഖപട്ടണം നിവാസിയായ നട്ട വീര നാഗ ശ്രീ റാം ഗോപാല്‍, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ് ഡിജിഎം (നികുതി) വിരാല്‍ കാന്തിലാല്‍ മേത്ത, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ സാജിദ മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയില്‍ അറസ്റ്റിലായ പ്രതികളെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി.

മുംബൈ, ഹൈദരാബാദ്, ഖമ്മം, വിശാഖപട്ടണം, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ ഒരേ സമയം നടത്തിയ റെയിഡുകളില്‍ കൈക്കൂലി തുകയ്ക്ക് പുറമേ ഏകദേശം 69 ലക്ഷം രൂപ ഉള്‍പ്പെടെ നിരവധി രേഖകളും കണ്ടെടുത്തു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും സിബിഐ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT