അരവിന്ദ് കെജരിവാള്‍/ഫയല്‍ 
India

മദ്യനയ അഴിമതിക്കേസ്;  കെജരിവാളിന് സിബിഐ സമന്‍സ്; മറ്റന്നാള്‍ ഹാജരാകണം

അഴിമതിക്കെതിരായ കെജരിവാളിന്റെ പോരാട്ടത്തെ ഇല്ലാതാക്കന്‍ സിബിഐ സമന്‍സിന് കഴിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സിബിഐയുടെ സമന്‍സ്. ഞായറാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഈ കേസിലാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ അറസ്റ്റിലായത്. മദ്യനയം പിന്നീട് റദ്ദാക്കിയിരുന്നു.

കോഴപ്പണം നല്‍കിയത് കെജരിവാള്‍ അറിഞ്ഞിരുന്നതായി മൊഴിയുണ്ടെന്നാണ് സിബിഐ പറയുന്നത്. കെജരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. അഴിമതിക്കെതിരായ കെജരിവാളിന്റെ പോരാട്ടത്തെ ഇല്ലാതാക്കന്‍ സിബിഐ സമന്‍സിന് കഴിയില്ല.  മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ ഇടപാട് നടന്നെന്ന ആരോപണം പാര്‍ട്ടി നിഷേധിക്കുകയും ചെയ്തു.  

രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ആം ആദ്മിയുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT