കർണാടകയിൽ നീറ്റ് ക്രമക്കേടിനെതിരെ നടന്ന വിദ്യാർഥികളുടെ പ്രതിഷേധം പിടിഐ
India

നീറ്റ് ക്രമക്കേട്: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, മഹാരാഷ്ട്രയില്‍ രണ്ടു അധ്യാപകര്‍ കൂടി അറസ്റ്റില്‍

മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നീറ്റ് ക്രമക്കേടില്‍ അന്വേഷണം സിബിഐക്ക് വിട്ടതായി കേന്ദ്രം പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കേസില്‍ അന്വേഷണം ഝാര്‍ഖണ്ഡിലേക്ക് കൂടി നീട്ടിയിട്ടുണ്ട്. അതിനിടെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം ഝാർഖണ്ഡിലേക്ക് കൂടി ബിഹാർ പൊലീസ് വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം ക്രമക്കേടുമായി ബന്ധപ്പെട്ട് ആറുപേരെ ഝാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിനിടെ നീറ്റ് ക്രമക്കേടില്‍ മഹാരാഷ്ട്രയില്‍ രണ്ടു അധ്യാപകര്‍ കൂടി അറസ്റ്റിലായി. ലാത്തൂരില്‍ സ്വകാര്യ കോച്ചിങ് സെന്റര്‍ നടത്തി വരികയായിരുന്ന ഇവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.നീറ്റ് പരീക്ഷയില്‍ 24 ലക്ഷം കുട്ടികളാണ് പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT