CBSE 
India

സിബിഎസ്ഇ: പുനര്‍മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം, പോര്‍ട്ടല്‍ ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ക്ക് പരിശോധനക്കുമുള്ള പോര്‍ട്ടല്‍ ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍. ഇന്നലെ പോര്‍ട്ടല്‍ പ്രാവര്‍ത്തനം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് സുതാര്യവും തടസമില്ലാത്തതുമായ രീതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് സിബിഎസ്ഇ അറിയിച്ചു.

സംശയങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ടെലി-കൗണ്‍സിലിങ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1800 11 8004 ലോ, അല്ലെങ്കില്‍ resultcbse2026@cbseshiksha.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

മൂല്യനിര്‍ണയം കഴിഞ്ഞ തങ്ങളുടെ ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഇതിനോടകം അപേക്ഷിച്ചു വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും മാര്‍ക്ക് പുനഃമൂല്യ നിര്‍ണയത്തിനുള്ള സൗകര്യം ലഭ്യമാകുക.

സിബിഎസ്ഇയുടെ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സമ്പ്രദായത്തിന് കീഴിലെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പുനര്‍പരിശോധനാ പ്രക്രിയയുടെ അടുത്ത ഘട്ടത്തിനാണ് ജൂണ്‍ 1-ന് പോര്‍ട്ടല്‍ തുറക്കുന്നതോടെ തുടക്കമാകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ നേരത്തെ കൈപ്പറ്റിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കില്‍ തൃപ്തിയില്ലെങ്കില്‍, ഇനി ഓരോ ചോദ്യങ്ങള്‍ക്കെതിരെയും ആക്ഷേപം ഉന്നയിക്കാന്‍ സാധിക്കും.

CBSE Announces New Date For Re-Evaluation, Verification Portal Activation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; പിണറായി

'ടിക്കറ്റില്ല... തേങ്ങയുണ്ട്'; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്

ആദ്യം തകര്‍ന്നു, റൂട്ടും ഡോവ്‌സനും കരകയറ്റി; ഇന്ത്യക്ക് ജയിക്കാന്‍ 259 റണ്‍സ്

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പരീക്ഷയെഴുതി; യുവാവ് അറസ്റ്റില്‍; വാട്‌സ് ആപ്പ് വഴി ഉത്തരം അയച്ച അധ്യാപകന്‍ ഒളിവില്‍

ഹനുമാന് ശേഷം പ്രശാന്ത് വർമ; സൂപ്പർ ഹീറോ ചിത്രം 'മഹാകാളി'; ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്