പ്രതീകാത്മക ചിത്രം 
India

സിബിഎസ്ഇ പരീക്ഷാ തീയതിയില്‍ മാറ്റം; പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

പത്ത്, 12 ക്ലാസുകളിലെ അവസാനവര്‍ഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്ത്, 12 ക്ലാസുകളിലെ അവസാനവര്‍ഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ.  പത്താംക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല. മെയ് നാലുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് പരീക്ഷ.  എന്നാല്‍ പ്ലസ്ടു പരീക്ഷകള്‍ ജൂണ്‍ 14നാണ് അവസാനിക്കുക. നേരത്തെ ഇത് 11 ആയിരുന്നു.

മുന്‍പ് പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിളില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചത്. 12-ാം ക്ലാസില്‍ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ് പരീക്ഷകളുടെ തീയതി മാറ്റി. മെയ് 13ല്‍ നിന്ന് ജൂണ്‍ എട്ടിലേക്കാണ് മാറ്റിയത്. കണക്ക് പരീക്ഷ മെയ് 31നാണ് നടക്കുക.

പത്താംക്ലാസില്‍ കണക്ക് പരീക്ഷ ജൂണ്‍ രണ്ടിലേക്ക് മാറ്റി. നേരത്തെ ഇത് മെയ് 21ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. സയന്‍സ് പരീക്ഷ മെയ് 21ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT