സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു  ഫയൽ ചിത്രം
India

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

പരീക്ഷ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. പരീക്ഷ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

വിജയ ശതമാനത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം 99.75% വിജയമാണ് നേടിയത്. . വിജയവാഡ മേഖലയില്‍ 99.60%, ചെന്നൈ മേഖലയില്‍ 99.30%, ബംഗളൂരു മേഖലയില്‍ 99.26% എന്നിങ്ങനെയാണ് വിജയം.

പരീക്ഷ ഏഴുതിയ 47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു. 2.12 ലക്ഷം പേര്‍ക്ക് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചു. പരീക്ഷ എഴുതിയ 94.5 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു.

results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ