പ്രതീകാത്മക ചിത്രം 
India

പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിശദാംശങ്ങള്‍ 

പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷയുടെ ഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷയുടെ ഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നി സിബിഎസ്ഇയുടെ വെബ്‌സൈറ്റുകളില്‍ കയറി ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതെ തന്നെ വീണ്ടും പരീക്ഷ എഴുതി ഉന്നതപഠനം സാധ്യമാക്കാനാണ് കംപാര്‍ട്ട്‌മെന്റ് പരീക്ഷ. ജൂലൈ 17നായിരുന്നു പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷ നടത്തിയത്.

സിബിഎസ്ഇ വെബ്‌സൈറ്റുകളില്‍ കയറി റോള്‍ നമ്പറും സ്‌കൂള്‍ നമ്പറും ജനനത്തീയതിയും അഡ്മിറ്റ് കാര്‍ഡും നല്‍കി വേണം ഫലം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഹോംപേജില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം 2023- കംപാര്‍ട്ട്‌മെന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. തുടര്‍ന്ന് റോള്‍ നമ്പറും മറ്റു വിവരങ്ങളും കൈമാറിയ ശേഷം സബ്മിറ്റ് നല്‍കുന്നതോടെ ഫലം സ്‌ക്രീനില്‍ തെളിഞ്ഞുവരും. തുടര്‍ന്ന് ഫലം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അദാനി സൂപ്പര്‍ ഗവണ്‍മെന്റ് ആണോ?, കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ?; കുറുക്കുവഴി നടക്കില്ല'

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരച്ചടങ്ങില്‍ മകന്‍ പങ്കെടുത്തേക്കില്ല; മൊജ്തബ മാറിനില്‍ക്കാന്‍ കാരണമെന്ത്?

6.7 മുതല്‍ 8.2 ശതമാനം വരെ; എട്ട് ലഘു സമ്പാദ്യ പദ്ധതികളുടെ പുതിയ പലിശനിരക്ക് അറിയാം

'ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാനാവും'; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‌ വധഭീഷണി

മമ്മൂട്ടി മികച്ച നടനാവുമോ?, ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ, മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും