CBSE Class 12 Re-Evaluation Portal Opens  file
India

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം; മാര്‍ക്ക് പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സംവിധാനം

വിദ്യാര്‍ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്‌സൈറ്റ് ശരിയായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്‌സൈറ്റ് ശരിയായി. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്നു മുതല്‍ ഈ മാസം 6 വരെ അപേക്ഷ നല്‍കാം.

സാങ്കേതിക പിഴവുകള്‍ പരമാവധി കുറയ്ക്കാനും അപേക്ഷാ നടപടികള്‍ സുഗമമാക്കാനും ലക്ഷ്യമിട്ട്, പോര്‍ട്ടല്‍ ലോഞ്ചിനൊപ്പം സിബിഎസ്ഇ വിശദമായ ഒരു നിര്‍ദ്ദേശ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് postresult.cbseit.in/pvr/ എന്ന ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ലിങ്ക് സന്ദര്‍ശിച്ച ശേഷം, വിദ്യാര്‍ഥികള്‍ തങ്ങളുടെ പരീക്ഷാ തരം തെരഞ്ഞെടുത്ത് റോള്‍ നമ്പറും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്യണം.

ഈ പ്ലാറ്റ്ഫോം രണ്ട് വ്യത്യസ്ത സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മാര്‍ക്ക് പരിശോധന (ഇതില്‍ മൂല്യനിര്‍ണ്ണയം നടത്താത്ത ഉത്തരങ്ങളുണ്ടോ അല്ലെങ്കില്‍ ടോട്ടല്‍ ചെയ്തതില്‍ തെറ്റുണ്ടോ എന്ന് ബോര്‍ഡ് പരിശോധിക്കും), പുനര്‍മൂല്യനിര്‍ണ്ണയം (ഇതില്‍ നിയോഗിക്കപ്പെട്ട ഒരു എക്‌സാമിനര്‍ ഉത്തരക്കടലാസ് വീണ്ടും പരിശോധിക്കും) എന്നി സേവനങ്ങളാണ് നല്‍കുന്നത്. ഒരു ചോദ്യത്തിന് അല്ലെങ്കില്‍ ഒരു വിഷയത്തിന് നിശ്ചിത തുക നോണ്‍-റീഫണ്ടബിള്‍ ഫീസായി ഈടാക്കുന്നതാണ്. ഇത് പോര്‍ട്ടലിലുള്ള പേയ്മെന്റ് ഗേറ്റ്വേ വഴി ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ഈ പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

CBSE Class 12 Re-Evaluation Portal Opens highlights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കും

ഇന്ത്യക്കാരുടെ കൈവശമുള്ളത് 32,000 ടണ്‍ സ്വര്‍ണം! മാര്‍ക്കറ്റിലെത്തിയാല്‍ രാജ്യത്തിന് വന്‍നേട്ടം; മോദിയുടെ ആഹ്വാനം ചുമ്മാതല്ല

വൈദ്യുതി വകുപ്പ് ജനങ്ങളിലേക്ക്; ഊർജ്ജ മേഖലയെ ജനസൗഹൃദമാക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച് വൈദ്യുതി മന്ത്രി

'അയാള്‍ തനിച്ചായിരുന്നു, ഗതാഗതക്കുരുക്കില്‍ ഗര്‍ഭിണിയായ സ്ത്രീ കുടുങ്ങിയിട്ടില്ല'; വിശദീകരണവുമായി ബംഗളൂരു പൊലീസ്

SCROLL FOR NEXT