'അയാള്‍ തനിച്ചായിരുന്നു, ഗതാഗതക്കുരുക്കില്‍ ഗര്‍ഭിണിയായ സ്ത്രീ കുടുങ്ങിയിട്ടില്ല'; വിശദീകരണവുമായി ബംഗളൂരു പൊലീസ്

ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പഴയ എയര്‍പോര്‍ട്ട് റോഡിലെ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് ഞായറാഴ്ച യുവാവ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്
Bengaluru Man Blocks Governor's Convoy
Bengaluru Man Blocks Governor's ConvoyScreen grab
Updated on
1 min read

ബംഗളൂരു: കഴിഞ്ഞ ദിവസം കര്‍ണാടക ഗവര്‍ണര്‍ക്ക് യാത്രയൊരുക്കുന്നതിനായി റോഡ് ബ്ലോക്ക് ചെയ്തതില്‍ വിശദീകരവുമായി ബംഗളൂരു പൊലീസ്. വിഷയങ്ങളെ വൈകാരികമായി ചിത്രീകരിക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. വിഐപി യാത്രയ്ക്കായി ഗതാഗതം തടഞ്ഞതുമൂലം തന്റെ ഗര്‍ഭിണിയായ ഭാര്യ വഴിയില്‍ കുടുങ്ങിപ്പോയെന്ന് ആരോപിച്ച് യുവാവ് നടത്തിയ പ്രതിഷേധം വ്യാജമാണെന്നാണ് ബംഗളൂരു പൊലീസ് പറയുന്നത്. കാറില്‍ ഗര്‍ഭിണിയായ ഭാര്യ ഉണ്ടായിരുന്നില്ലെന്നും തനിച്ചാണ് യുവാവ് യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Bengaluru Man Blocks Governor's Convoy
'എന്റെ ഭാര്യ ഗര്‍ഭിണിയാണ്?'വിഐപി വാഹനവ്യൂഹത്തിന് കടന്നുപോകാന്‍ റോഡ് ബ്ലോക്ക്, റോഡിലിരുന്ന് യുവാവിന്റെ പ്രതിഷേധം

ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പഴയ എയര്‍പോര്‍ട്ട് റോഡിലെ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് ഞായറാഴ്ച യുവാവ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരുന്നു. വിഐപി യാത്രയ്ക്കായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം കാരണം തന്റെ ഗര്‍ഭിണിയായ ഭാര്യ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് യുവാവ് അവകാശപ്പെട്ടത്.

എന്നാല്‍ ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കാറില്‍ ഗര്‍ഭിണിയായ ഭാര്യ ഇല്ലെന്ന് കണ്ടെത്തിയെന്നും വ്യക്തി തനിച്ചാണ് യാത്ര ചെയ്തതെന്നും തെളിഞ്ഞെന്നും പൊലീസ് എക്‌സില്‍ കുറിച്ചു. 'റോഡ് യാത്രയ്ക്കിടയിലുള്ള ഏത് സാഹചര്യത്തിലും, ആംബുലന്‍സുകള്‍ക്കും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള കേസുകള്‍ക്കുമാണ് എപ്പോഴും മുന്‍ഗണന നല്‍കുന്നത് എന്ന് ഞങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു,' പൊലീസ് പറഞ്ഞു.

Bengaluru Man Blocks Governor's Convoy
ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.ഏതൊരു വിഷയവും വൈകാരികമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുന്‍പ് അതിന്റെ വസ്തുതകള്‍ ഉറപ്പുവരുത്തണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Summary

Viral video debunked: Man was travelling alone, no pregnant woman stuck in traffic halt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com