പ്രതീകാത്മക ചിത്രം 
India

ലോക്കര്‍ റൂമില്‍ നിന്നും പതിവായി മോഷണം; താക്കോല്‍ യഥാസ്ഥാനത്തും; സിസിടിവി പരിശോധിച്ച വ്യാപാരി ഞെട്ടി; തെളിഞ്ഞത് ലൈംഗിക പീഡനം

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്, മാസങ്ങളായി തന്നെ വട്ടം കറക്കിയ മോഷ്ടാവിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: പഞ്ചാബിലെ ലുധിയാനയില്‍ വ്യാപാരിയുടെ ഓഫീസില്‍ നിന്നും കവര്‍ച്ച തുടര്‍ക്കഥയായതോടെ, കള്ളനെ പിടിക്കാന്‍ സിസിടിവി വെച്ചപ്പോള്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനകഥ. കല്‍ക്കരി വ്യാപാരിയുടെ വീടിനോടു ചേര്‍ന്നുള്ള ഓഫീസിലെ ലോക്കര്‍ റൂമില്‍ നിന്നും പതിവായി പണം നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. ഓഫീസ് റൂമിനോ ലോക്കറിനോ യാതൊരു കേടുപാടുകളും സംഭവിക്കാത്തതും, താക്കോല്‍ യഥാസ്ഥാനത്തു തന്നെ ഇരിക്കുന്നതുമാണ് വ്യാപാരിയെ കുഴക്കിയത്. 

ഇതോടെയാണ് ഇതിന്റെ പിന്നിലെ സത്യം കണ്ടെത്താനായി സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. വ്യാഴാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്, മാസങ്ങളായി തന്നെ വട്ടം കറക്കിയ മോഷ്ടാവിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. 15 വയസ്സുള്ള തന്റെ മകളാണ് കള്ളന് താക്കോല്‍ കൈമാറുന്നതെന്നും വ്യാപാരിക്ക് മനസ്സിലായി. 

തുടര്‍ന്ന് മകളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൗമാരക്കാരനാണ് പ്രതിയെന്ന് മകള്‍ പറഞ്ഞു. ഹോട്ടല്‍ മുറിയിലും മറ്റും എത്തിച്ച് ഇയാള്‍ പീഡിപ്പിച്ചിരുന്നതായും, പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും നഗ്‌ന ചിത്രങ്ങള്‍ പുറത്തു വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

ഭീഷണിയില്‍ പെണ്‍കുട്ടി ഭയന്നു എന്നു മനസ്സിലാക്കിയ പ്രതി, പെണ്‍കുട്ടിയോട് പിതാവിന്റെ ലോക്കര്‍ റൂമിലെ താക്കോല്‍ ആവശ്യപ്പെട്ടു. പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ താക്കോല്‍ കൈവശപ്പെടുത്തി ലോക്കര്‍ റൂമില്‍ നിന്നും പണമെടുത്ത് മടങ്ങുകയായിരുന്നുവെന്ന് വ്യാപാരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT