ജാവേദ് ഹബീബ്/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
India

മുടി ഒരുക്കുന്നതിനിടെ തലയിൽ തുപ്പി, വിഡിയോ വൈറലായതിന് പിന്നാലെ വിമർശനം; ക്ഷമ പറഞ്ഞ് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് 

മുടി നനയ്ക്കാൻ വെള്ളം ഇല്ലെങ്കിൽ തുപ്പൽ ഉപയോ​ഗിക്കാമെന്ന് പറഞ്ഞാണ് തുപ്പിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുസാഫർന​ഗർ: ഹെയർസ്റ്റൈലിങ്ങിനിടെ സ്ത്രീയുടെ തലമുടിയിൽ തുപ്പുന്ന വിവാദ വിഡിയോയുടെ പേരിലാണ് പ്രശസ്ത സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് വാർത്തകളിൽ നിറയുന്നത്. ഉത്തർപ്രജേശിലെ മുസാഫർനഗറിൽ ഹബീബ് നടത്തിയ ട്രെയിനിങ് പരിപാടിക്കിടെയായിരുന്നു സംഭവം. വിമർശനങ്ങൾ ഉയർന്നതോടെ ക്ഷമാപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ. 

സ്റ്റേജിൽ ഒരു സ്ത്രീയെ ഇരുത്തി ഇവരുടെ മുടി സ്റ്റൈൽ ചെയ്ത് കാണിക്കുകയായിരുന്നു ജാവേദ്. മുടി നനയ്ക്കാൻ വെള്ളം ഇല്ലെങ്കിൽ തുപ്പൽ ഉപയോ​ഗിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാൾ യുവതിയുടെ തലയിൽ തുപ്പിയതെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. തെരുവിലെ ബാർബർ ഷോപ്പിലേക്ക് പോയാലും ഇവിടെ പോകില്ലെന്നാണ് വിഡിയോ കണ്ട പലരും പ്രതികരിച്ചത്. ദേശീയ വനിതാ കമ്മീഷനടക്കം അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തു.  

വർക് ഷോപ് നടത്തുമ്പോൾ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങളാണ് ഇവയെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ‌ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജാവേദിന്റെ ക്ഷമാപണം. വർക് ഷോപ് സെഷനുകൾ ഏറെ നീണ്ടുപോകുമ്പോൾ അൽപം നർമം കലർത്താറുണ്ട്. അതിനു വേണ്ടി ചെയ്ത കാര്യമാണതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോഡ് ഷെഡിങ് ഇല്ല, ട്രിപ്പ് ആകുന്നതാണ്'; ഉഷ്ണതരംഗം ആരെങ്കിലും പ്രതീക്ഷിച്ചോ?: കെ കൃഷ്ണന്‍കുട്ടി

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ 'സിസ്റ്റത്തിന്' പുറത്ത്

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍, സ്ത്രീവേഷത്തില്‍ പണം തട്ടി; ആരോപണവുമായി അധ്യാപകന്‍ ഡോ. റാം

​'ഗ്ലാമറസ് ആയതു കൊണ്ട് മാത്രം മലയാളത്തിൽ നായികയായി മാറിയ എത്ര പേരുണ്ട് ? ഇനിയെങ്കിലും നിർത്തിക്കൂടേ'; കമന്റിന് മറുപടിയുമായി എസ്തർ

SCROLL FOR NEXT