സുപ്രീം കോടതി ഫയല്‍
India

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

സ്പെഷ്യല്‍ നിയമനം നടത്താനാകാത്തത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം. സംസ്ഥാനത്തിന് തടഞ്ഞുവെച്ച ഫണ്ട് നല്‍കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിലാണ് അറിയിച്ചത്. സംസ്ഥാനത്തെ സ്പെഷ്യല്‍ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

സ്പെഷ്യല്‍ നിയമനം നടത്താനാകാത്തത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫണ്ട് നല്‍കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്. സ്പെഷല്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി 31നകം അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്, അതിന് ശേഷമാകും കേസ് വീണ്ടും പരിഗണിക്കുക. സംസ്ഥാനം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കരാര്‍ മരവിപ്പിച്ച സാഹചര്യത്തില്‍ എസ്എസ്എ ഫണ്ട് ഉടന്‍ കിട്ടുമോയെന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു.

Center assures supreme court blocked SSA funds will be released to Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

ജാഗ്രത!; ഡിസംബര്‍ 31നകം ഇത് ചെയ്തില്ലെങ്കില്‍ പിഴ ഉറപ്പ്

ജീവപര്യന്തം ശിക്ഷ: ഇളവില്ലാതെ ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

ലക്ഷദ്വീപിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്; 30,000 രൂപ ശമ്പളം

ഇംഗ്ലീഷ് നിര ഇത്തവണ പൊരുതി നോക്കി... പക്ഷേ ജയിച്ചില്ല; ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്‌ട്രേലിയ

SCROLL FOR NEXT