എക്‌സ്പ്രസ് ഫോട്ടോ 
India

ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്രം, 40 ശതമാനം കയറ്റുമതി ചുങ്കം ഏർപ്പെടുത്തി

സെപ്റ്റംബറില്‍ സവാളയുടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സവാള ഉള്ളിയ്ക്ക് കയറ്റുമതി ചുങ്കം ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 40 ശതമാനം കയറ്റുമതി ചുങ്കമാണ് ഏർപ്പെടുത്തിയത്. സവാളയുടെ വില നിയന്ത്രിക്കാനും ആഭ്യന്തര വിപണിയിലെ ലഭ്യത മെച്ചപ്പെടുത്താനുമാണ് കേന്ദ്ര നടപടി. 2023 ഡിസംബര്‍ 31 വരെയാണ് വര്‍ധനവ്. 

ധനകാര്യ മന്ത്രാലയമാണ് ഉത്തരവ് പുറത്തുവിട്ടത്. സെപ്റ്റംബറില്‍ സവാളയുടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് നടപടി. തക്കാളിയുടേതിന് സമാനമായി ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ ഈമാസം തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിരിക്കുന്നത്. 

ഓഗസ്റ്റ് 11ന് കേന്ദ്ര ഗവണ്‍മെന്റ് കരുതൽ ശേഖരത്തിൽ നിന്ന് പച്ചക്കറികള്‍  വിപണിയില്‍ എത്തിച്ചിരുന്നു. 2023-24 സീസണില്‍ മൂന്ന് ലക്ഷം ടണ്‍ സവാള കരുതിവെക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നത്. 2022-23 കാലത്ത് 2.51 ലക്ഷം ടണ്‍ സവാളയാണ് ബഫര്‍ സ്റ്റോക്കായി കരുതിയത്. കുറഞ്ഞ സപ്ലൈ സീസണില്‍ നിരക്കുകള്‍ ഗണ്യമായി ഉയരുകയാണെങ്കില്‍, ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനും വില സ്ഥിരത കൈവരിക്കുന്നതിനുമായി ബഫര്‍ സ്റ്റോക്ക് പരിപാലിക്കപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT