ചിത്രം:ഐഎസ്ആര്‍ഒ/ട്വിറ്റര്‍ 
India

ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍

ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ നാളെ രാത്രി 11 മണിക്ക് നടക്കും. ഇതിന് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് (ഇസ്ട്രാക്) മേല്‍നോട്ടം വഹിക്കും.

ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് പേടകത്തെ ട്രാന്‍സ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയത്. തുടര്‍ന്ന് നാല് ദിവസം ലൂണാര്‍ ട്രാന്‍ഫര്‍ ട്രജക്ടറിയിലൂടെ യാത്ര ചെയ്ത് ഇന്ന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ എത്തി. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും.

100 കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയും 30 കിലോമീറ്റര്‍ അടത്തുമുള്ള ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് ആഗസ്റ്റ് 23നാണ് നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT