ഇന്ത്യയില്‍ പിറന്ന ചീറ്റ കുഞ്ഞുങ്ങള്‍, ട്വിറ്റര്‍ 
India

സിയ അമ്മയായി, 79 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യം; പുതുചരിത്രം- വീഡിയോ 

നീണ്ട 79 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീണ്ട 79 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു. നമീബിയയില്‍ നിന്ന് കഴിഞ്ഞ സെപ്്റ്റംബറില്‍ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച സിയ എന്ന ചീറ്റയാണ് 4 കുഞ്ഞുങ്ങള്‍ക്ക്  ജന്മം നല്‍കിയത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ആണ് ട്വിറ്ററിലൂടെ ചീറ്റക്കുഞ്ഞുങ്ങളുടെ ദൃശ്യം പങ്കുവച്ചത്.

സെപ്റ്റംബറിലാണ് ആദ്യമായി ഇന്ത്യയില്‍ ചീറ്റകളെ എത്തിച്ചത്. 5 പെണ്‍ചീറ്റകളെയും 3 ആണ്‍ചീറ്റകളെയുമാണു നമീബിയയില്‍നിന്ന് പ്രത്യേക പദ്ധതി പ്രകാരം  ഇന്ത്യയില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ തുറന്നുവിട്ടത്. 

ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രണ്ടാം സംഘത്തെ ഇന്ത്യയില്‍ എത്തിച്ചത്. ഫെബ്രുവരി 18നാണ് 12 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. 7 ആണും 5 പെണ്ണുമടങ്ങുന്ന സംഘത്തെ ദക്ഷിണാഫ്രിക്കയിലെ ഗൗടെങ് വിമാനത്താവളത്തില്‍നിന്ന് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍ ഗ്വാളിയറില്‍ എത്തിച്ചശേഷം അവിടെനിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയോടെ കുനോയില്‍ എത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

19 വര്‍ഷങ്ങള്‍ക്ക് ശേഷം തസ്ലീമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി വരുന്നു; പരിപാടിയില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

'ഒരടിയ്ക്ക് കോളുണ്ടെന്നല്ലേ അശരീരി'; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രം ഉറപ്പിച്ച് ആരാധകര്‍

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ