മാനിനെ ലക്ഷ്യമാക്കി കുതിക്കുന്ന ചീറ്റയുടെ ദൃശ്യം 
India

ലക്ഷ്യം മാന്‍; ബുള്ളറ്റ് പോലെ കുതിക്കുന്ന ചീറ്റ- വീഡിയോ 

ഇപ്പോള്‍ ചീറ്റകളുടെ വേഗത ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായതോടെ, ചീറ്റകള്‍ ഇല്ലാത്ത നാട് എന്ന കുറവ് നികത്താന്‍ ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടുവന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 30 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം ഇവയെ വനത്തില്‍ തുറന്നുവിടും. അതിനിടെ ചീറ്റകളുടെ സഞ്ചാരപരിധി സംബന്ധിച്ച് ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. നൂറ് ചതുരശ്രകിലോമീറ്റര്‍ ദൂരം ചീറ്റകള്‍ സഞ്ചരിക്കും എന്ന തരത്തിലെല്ലാം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇപ്പോള്‍ ചീറ്റകളുടെ വേഗത ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മാനിന്റെ പിന്നാലെ ചീറ്റ കുതിച്ചുപായുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോക്കറ്റ് പോലെ കുതിക്കുന്ന ചീറ്റ ഒടുവില്‍ ലക്ഷ്യം കാണുന്നതാണ് വീഡിയോയുടെ അവസാനം. മാനിനെ പിടികൂടുന്നിടത്താണ് വീഡിയോ തീരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്‌ഐപി പ്ലാന്‍

വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; ഏഴ് മാറ്റങ്ങള്‍ വരുത്താമെന്ന് എംവിഡി

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത