പ്രതീകാത്മീക ചിത്രം 
India

ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഒറ്റയടിക്ക് 9000 കോടി; 21,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു, പിന്നീട് സംഭവിച്ചത് 

തമിഴ്‌നാട്ടില്‍ ഫോണില്‍ വന്ന സന്ദേശം കണ്ട് ടാക്‌സി ഡ്രൈവര്‍ ഞെട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ഫോണില്‍ വന്ന സന്ദേശം കണ്ട് ടാക്‌സി ഡ്രൈവര്‍ ഞെട്ടി. അക്കൗണ്ടില്‍ 9000 കോടി രൂപ നിക്ഷേപിച്ചതായുള്ള ബാങ്കിന്റെ സന്ദേശം ആദ്യം കണ്ടപ്പോള്‍ ഇത് വ്യാജ സന്ദേശമായിരിക്കും എന്നാണ് കരുതിയത്. പിന്നീട് ഇത് ബാങ്കിന് പറ്റിയ തെറ്റാണെന്ന് കണ്ടെത്തി. അതിനിടെ ടാക്‌സി ഡ്രൈവര്‍  21,000 രൂപ കൂട്ടുകാരന് കൈമാറി. എന്നാല്‍ നിക്ഷേപിച്ച് 30 മിനിറ്റിനകം ബാക്കി മുഴുവന്‍ തുകയും ബാങ്ക് വീണ്ടെടുത്തു.

പളനി സ്വദേശിയായ രാജ്കുമാറാണ് ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ചെന്നൈയിലെ കോടമ്പക്കത്ത് മറ്റ് കാബ് ഡ്രൈവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുമ്പോഴാണ് 9000 കോടി അക്കൗണ്ടില്‍ വന്നതായുള്ള ബാങ്ക് സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഉറങ്ങുന്നതിനിടെയാണ് തനിക്ക് സന്ദേശം ലഭിച്ചതെന്ന് രാജ്കുമാര്‍ പറയുന്നു.

നിരവധി സീറോകള്‍ കണ്ടതിനാല്‍ തുക എത്രയാണ് എന്ന് പോലും തിരിച്ചറിയാന്‍ ആദ്യം സാധിച്ചില്ല. തുടക്കത്തില്‍ വ്യാജ സന്ദേശമായിരിക്കും എന്നാണ് കരുതിയത്. അല്ലെങ്കില്‍ ആരെങ്കിലും കബളിപ്പിക്കാന്‍ ശ്രമിച്ചതാവും എന്നും വിശ്വസിച്ചു. എന്നാല്‍ സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോഴാണ് ബാങ്കിന്റെ സന്ദേശം തന്നെയാണെന്ന് മനസിലായതെന്നും രാജ് കുമാര്‍ പറയുന്നു.

അതിനിടെ 21000 രൂപ കൂട്ടുകാരന്റെ അക്കൗണ്ടിലേക്ക് കൈമാറി. മിനിറ്റുകള്‍ക്കം ശേഷിക്കുന്ന തുക മുഴുവനും രാജ്കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് ഡെബിറ്റ് ചെയ്തു. അടുത്ത ദിവസം ബാങ്ക് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ച് തുക അറിയാതെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു പോയതാണെന്ന് വിശദീകരിച്ചു. ഇനി അക്കൗണ്ടില്‍ നിന്ന് പണം എടുക്കരുതെന്നും അഭ്യര്‍ഥിച്ചു. 

അതിനിടെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായി രാജ് കുമാര്‍ പറയുന്നു. ഉടന്‍ തന്നെ ബാങ്കിന്റെ ശാഖയില്‍ വക്കീലിനെയും കൂട്ടിപ്പോയി. ഇവിടെ വച്ച് ഇരുപക്ഷവും ധാരണയിലെത്തി. ഇതുവരെ പിന്‍വലിച്ച തുക തിരികെ നല്‍കേണ്ട എന്നും കാര്‍ ലോണ്‍ ഓഫര്‍ ബാങ്ക് മുന്നോട്ടുവെച്ചതായും രാജ്കുമാര്‍ പറയുന്നു.


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT