കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി; നടപടി കടുപ്പിച്ച് ഇന്ത്യ 

കാനഡുമായുള്ള ബന്ധം വഷളായിരിക്കേ, വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ
മോദിയും ട്രൂഡോയും, ഫയല്‍/ പിടിഐ
മോദിയും ട്രൂഡോയും, ഫയല്‍/ പിടിഐ

ന്യൂഡല്‍ഹി:കാനഡുമായുള്ള ബന്ധം വഷളായിരിക്കേ, വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ നല്‍കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

കാനഡയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളാണ് ബന്ധം വഷളാവാന്‍ ഇടയാക്കിയത്. ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. സമാനമായ നിലയില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. 

ഇതിന് പിന്നാലെയാണ് കാനഡയ്‌ക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച്, കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചത്. കാനഡയിലെ ഇന്ത്യൻ വിസ സർവീസാണ് അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com