പ്രതീകാത്മക ചിത്രം 
India

ലിഫ്റ്റില്‍ കാല്‍ കുടുങ്ങി' ചതഞ്ഞരഞ്ഞ് 24കാരന്‍ മരിച്ചു

ഹോട്ടലിലെ ഒന്‍പതാം നിലയിലെ പണിപൂര്‍ത്തിയാക്കിയ ശേഷം ജീവനക്കാരന്‍ ട്രോളിയുമായി ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലിഫ്റ്റില്‍ കാല്‍ കുടുങ്ങി ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു. പെരമ്പൂര്‍ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. 24 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം

ഹോട്ടലിലെ ഒന്‍പതാം നിലയിലെ പണിപൂര്‍ത്തിയാക്കിയ ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ട്രോളിയുമായി ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടം. എട്ടാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ട്രോളി ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി. ലിഫ്റ്റ് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അഭിഷേകിന്റെ കാല്‍ അതിനുള്ളില്‍ കുടുങ്ങി ചതഞ്ഞരയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

അപകടം നടന്ന ഉടനെ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അഞ്ചരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരന്റെ പരാതിയില്‍ ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി

ജീവിതകാലം മുഴുവന്‍ വരുമാനത്തിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

ബ്രസീല്‍ ഇന്ത്യയായി; ട്രംപിന്റേത് തെറ്റിദ്ധാരണയോ കൈപിഴയോ...?

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'