പ്രതീകാത്മക ചിത്രം 
India

യുവതിയെ ബലം പ്രയോഗിച്ച് താലികെട്ടാന്‍ ശ്രമം;  വീട്ടുകാര്‍ തടഞ്ഞു; 26കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

യുവതിയെ ബലം പ്രയോഗിച്ച് വിവാഹം കഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 26കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: യുവതിയെ ബലം പ്രയോഗിച്ച് വിവാഹം കഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 26കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അരുണ്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരുണിന് ഈ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടായിരന്നു. അതിനിടെയാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത് അരുണ്‍ അറിഞ്ഞത്. ഇതേതുടര്‍ന്ന് മൂത്തസഹോദരനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അരുണ്‍ ബലാല്‍ക്കാരമായി യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ഇരുവരെയും യുവതിയുടെ വീട്ടുകാര്‍ പിടികൂടി വീട്ടില്‍ നിന്ന് പുറത്താക്കി. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് എത്തിയപ്പോള്‍ വിവാഹശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി. മൂത്തസഹോദരന്‍ സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം അരുണിനെയും പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്