Maoists operation file
India

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു, 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഗംഗലൂര്‍ പ്രദേശത്തെ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തെരച്ചിലിനിടെ ആയിരുന്നു വെടിവയ്പ്പുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ബിജാപൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ബിജാപൂര്‍ ജില്ലയിലെ ഗംഗലൂരിലെ വന മേഖലയിലാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീര്യമൃത്യു. ഏഴ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ വകവരുത്തിയതായും അധികൃതര്‍ അറിയിച്ചു.

ഗംഗലൂര്‍ പ്രദേശത്തെ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തെരച്ചിലിനിടെ ആയിരുന്നു വെടിവയ്പ്പുണ്ടായത്. സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിആര്‍ജി, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ - സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ്) എന്നിവയുടെ സംയുക്ത സംഘമായിരുന്നു തെരച്ചില്‍ നടത്തിയത്.

രാവിലെ 9 മണിയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഡിആര്‍ജി ഉദ്യോഗസ്ഥരായ ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വഡാഡി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്‍. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Seven Maoists were killed in an exchange of fire amid ongoing anti-Naxal operation along the Bijapur-Dantewada border in Chhattisgarh's Bastar region.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചൈൽഡ് കെയർ ആൻഡ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് പരീക്ഷ ജനുവരിയിൽ, ഫീസ് ഡിസംബ‍ർ 12 വരെ അടയ്ക്കാം

'ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്'

'ഒപ്പം വരാന്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി സംസ്‌കാര സാഹിതി ജന. സെക്രട്ടറി

SCROLL FOR NEXT