പ്രതീകാത്മക ചിത്രം 
India

ഭാര്യയെ ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി; വ്യവസായിക്ക് കഠിന തടവ് 

ഭാര്യയെ ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി എന്ന കേസില്‍ ബിസിനസുകാരന് ഒന്‍പത് വര്‍ഷം കഠിന തടവ്

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഭാര്യയെ ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി എന്ന കേസില്‍ ബിസിനസുകാരന് ഒന്‍പത് വര്‍ഷം കഠിന തടവ്.സ്ത്രീധനത്തിന്റെ പേരിലും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.ഛത്തീസ്ഗഢിലെ പ്രമുഖ ബിസിനസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.

2007ലാണ് പരാതിക്കാരിയുടെയും ബിസിനസുകാരന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ മാനസികവും ശാരീരികവുമായ പീഡനം നേരിടുകയാണെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു. ബലപ്രയോഗത്തിലൂടെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി. സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.

2016ല്‍ ഭര്‍തൃവീട് ഉപേക്ഷിച്ച ഇവര്‍ മകളുമായി സ്വന്തം രക്ഷിതാക്കളോടൊപ്പം താമസം തുടങ്ങി. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 377 അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ബിസിനസുകാരനെതിരെ പൊലീസ് കേസെടുത്തത്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് പ്രതി കടുത്ത ശിക്ഷക്ക് അര്‍ഹനാണെന്ന് കോടതി നിരീക്ഷിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും