പ്രതീകാത്മക ചിത്രം 
India

കളിക്കുന്നതിനിടെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു, 60 അടി താഴ്ചയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം 

ഗുജറാത്തില്‍ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു. പെണ്‍കുട്ടി കാല്‍ തെന്നി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഏകദേശം 60 അടി താഴ്ചയില്‍ പെണ്‍കുട്ടി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിയില്‍ വീഴുകയായിരുന്നു. കുഴല്‍ക്കിണര്‍ മൂടി കൊണ്ട് അടച്ചിരുന്നില്ല. 

പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ ഏകദേശം 60 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.  തഹസില്‍ദാറും ദുരന്തനിവാരണ വിഭാഗവും സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT