ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ഇത്തരം ദൃശ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.
കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളും ഇതിനോടകം തയ്യാറായിട്ടുണ്ട്. നേരത്തെ മെറ്റയ്ക്ക് ഐടി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നു എന്ന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ ആവശ്യമാണ് എന്ന പൊതുവികാരം രാജ്യത്ത് ഉയരുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഐടി മന്ത്രാലയം ഇപ്പോള്‍ വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. ഇത്തരം ദൃശ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നാണ് ആവശ്യം.
അതിനായി നിയമനിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം, പോക്സോ നിയമം കൂടുതല്‍ കര്‍ശനമാക്കണം എന്നീ ആവശ്യങ്ങളാണ് ഐടി മന്ത്രാലയം ഉന്നയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates