പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തി; ഭാര്യയ്ക്ക് 102 കോടി

റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 22.19 കോടി രൂപയുടെ ജംഗമ ആസ്തികളും 73.87 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉണ്ടെന്നാണ് വിവരം നല്‍കിയിട്ടുള്ളത്. അസമില്‍ നിന്നുള്ള ഡോക്ടറായ അദ്ദേഹത്തിന്റെ ഭാര്യ ജാഹ്നവി ദാസിന് 89.51 കോടി രൂപയുടെ ജംഗമ ആസ്തികളും 12.42 കോടി രൂപയുടെ സ്ഥാവര ആസ്തികളുമുണ്ട്.
Prashant Kishor
പ്രശാന്ത് കിഷോര്‍File Photo
Updated on
2 min read

പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. ബിഹാറിലെ ബങ്കിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാണ് പ്രശാന്ത് കിഷോര്‍.

റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 22.19 കോടി രൂപയുടെ ജംഗമ ആസ്തികളും 73.87 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉണ്ടെന്നാണ് വിവരം നല്‍കിയിട്ടുള്ളത്. അസമില്‍ നിന്നുള്ള ഡോക്ടറായ അദ്ദേഹത്തിന്റെ ഭാര്യ ജാഹ്നവി ദാസിന് 89.51 കോടി രൂപയുടെ ജംഗമ ആസ്തികളും 12.42 കോടി രൂപയുടെ സ്ഥാവര ആസ്തികളുമുണ്ട്.

സത്യവാങ്മൂലത്തില്‍ പറയുന്നത് അനുസരിച്ച് അദ്ദേഹത്തിന് നിലവില്‍ 5.77 കോടി രൂപയുടെ ബാങ്ക് വായ്പയുണ്ട്. ഗാസിയാബാദിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ കിഷോറിന് രണ്ട് ഫ്‌ളാറ്റുകളുണ്ട്. കൂടാതെ മറ്റ് രണ്ട് ഫ്‌ലാറ്റുകളില്‍ 50% ഓഹരി പങ്കാളിത്തവുമുണ്ട്. പട്‌നയിലെ പാടലീപുത്ര കോളനിയിലും ഡല്‍ഹിയിലെ വസന്ത് വിഹാറിലും പ്ലോട്ടുകളും ബക്‌സറിലും സ്വന്തം തറവാട്ടുഗ്രാമത്തിലും അദ്ദേഹത്തിന് വസ്തുവകകളുണ്ട്. കിഷോര്‍ 'വേധ വെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ ഉടമയാണ്. ഈ കമ്പനി 2024-25 വര്‍ഷത്തില്‍ 85 കോടി രൂപ ജന്‍ സൂരാജിന് സംഭാവനയായി നല്‍കി. ഇതിനുമുമ്പ്, 2023-24 വര്‍ഷത്തില്‍ ജന്‍ സുരാജ് ഫൗണ്ടേഷന് 50 ലക്ഷം രൂപയും 'ജോയ് ഓഫ് ഗിവിംഗ്' എന്ന സംഘടനയ്ക്ക് 2.75 കോടി രൂപയും കമ്പനി സംഭാവന നല്‍കിയിരുന്നു.

Prashant Kishor
ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ഇന്ത്യയില്‍, നേപ്പാളിലേക്ക് കടക്കുന്നതിനിടെ അമേരിക്കന്‍ പൗരന്‍ അതിര്‍ത്തിയില്‍ പിടിയില്‍; ആരാണ് ജോര്‍ദാന്‍ ബ്രൗണ്‍?

മാനനഷ്ടം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, വഞ്ചന എന്നിവയുള്‍പ്പെടെ കിഷോറിനെതിരെ രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകള്‍ സത്യവാങ്മൂലത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ കേസുകളിലൊന്നിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ ശേഷമാണ് കിഷോര്‍ ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയത്. കൂടാതെ ഫ്രഞ്ച് ഭാഷയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭാര്യക്ക് നോയിഡയിലെ വസ്തുവകകള്‍ കൂടാതെ ഗുവാഹത്തിയില്‍ രണ്ട് ഫ്‌ലാറ്റുകളും ഒരു ബംഗ്ലാവില്‍ മൂന്നിലൊന്ന് പങ്കാളിത്തവുമുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവ് നിതിന്‍ നവീന്‍ ഒഴിഞ്ഞ ബങ്കിപ്പൂര്‍ സീറ്റിലാണ് പ്രശാന്ത് കിഷോര്‍ മത്സരിക്കുന്നത്. അഭിഷേക് കുമാര്‍ 'ബണ്ടി' മത്സരരംഗത്ത് നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന്, 32 കാരനായ ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് നീരജ് കുമാര്‍ സിന്‍ഹയെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

'ഇത് എന്റെ വെറുമൊരു 'നാമനിര്‍ദ്ദേശം' മാത്രമല്ല, മറിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തങ്ങളുടെ കസേരകള്‍ ഒഴിഞ്ഞുകൊടുക്കേണ്ട ബിഹാറിലെ രാഷ്ട്രീയ മാറ്റത്തിനായുള്ള ഒരു ആഹ്വാനം കൂടിയാണ്,' നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം പ്രശാന്ത് കിഷോര്‍ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കിഷോര്‍ സോന്‍പൂരിലെ ബാബ ഹരിഹരനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. പിന്നീട് അനുയായികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമൊപ്പം പട്‌നയിലെ സിന്‍ഹ ലൈബ്രറിക്ക് സമീപമുള്ള സ്‌കൗട്ട് ആന്റ് ഗൈഡ് ഗ്രൗണ്ടില്‍ നിന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി.

Prashant Kishor
ഹോര്‍മൂസില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധം; ഇറാന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി കേന്ദ്രസര്‍ക്കാര്‍
Prashant Kishor
'12 വര്‍ഷമായി പോക്‌സോ കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നില്ല, ആ കുട്ടിയുടെ ട്രോമ എന്തായിരിക്കും?' കര്‍ണാടക ഹൈക്കോടതി
Prashant Kishor
പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ വിചാരണ! ഹാഫിസ് സയീദിന്റെ കേസിലെ വാദപ്രതിവാദം സാധ്യമോ? നിയമം പറയുന്നത്
Summary

Prashant Kishor Has Rs 96-Crore Assets, Wife Richer With Rs 102-Crore Wealth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com