പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ വിചാരണ! ഹാഫിസ് സയീദിന്റെ കേസിലെ വാദപ്രതിവാദം സാധ്യമോ? നിയമം പറയുന്നത്

ഒരു പ്രതി കോടതിയില്‍ നേരിട്ട് ഹാജരാകാതെ നടത്തുന്ന ക്രിമിനല്‍ നടപടിയാണ് ട്രയല്‍ ഇന്‍ ആബ്‌സെന്‍ഷ്യ((Trial in absentia) എന്ന് വിളിക്കുന്നത്.
Trial without presenting the accused in court/Trial in absentia
Trial without presenting the accused in court/Trial in absentiaai image
Updated on
2 min read

ഒരു കേസില്‍ പ്രതിയായ ആളുടെ സാന്നിധ്യത്തിലല്ലാതെ വിചാരണ സാധ്യമാകുമോ? ഈ ചോദ്യം പ്രസക്തമാകുന്നത് പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകോടതിയുടെ പുതിയ വിധി വരുന്നതോടെയാണ്. ആക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ഇ ത്വയ്‌ബെയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിനെ വിചാരണ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ജമ്മു കോടതി.

Trial without presenting the accused in court/Trial in absentia
പഹല്‍ഗാം ആക്രമണം: ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട്, അസാന്നിധ്യത്തില്‍ വിചാരണയ്‌ക്കൊരുങ്ങി കോടതി

ഒരു പ്രതി കോടതിയില്‍ നേരിട്ട് ഹാജരാകാതെ നടത്തുന്ന ക്രിമിനല്‍ നടപടിയാണ് ട്രയല്‍ ഇന്‍ ആബ്‌സെന്‍ഷ്യ(Trial in absentia) എന്ന് വിളിക്കുന്നത്. സാധാരണയായി പ്രതികള്‍ ഒളിവില്‍ പോകുമ്പോഴോ ഒളിച്ചിരിക്കുമ്പോഴോ അല്ലെങ്കില്‍ ഹാജരാകാന്‍ മനഃപൂര്‍വം വിസമ്മതിക്കുമ്പോഴോ ആണ് ഇങ്ങനെ ചെയ്യുന്നത്. ഒളിവില്‍ പോയ പ്രതിയെ നിയമപരമായി 'പ്രഖ്യാപിത കുറ്റവാളി'(proclaimed offender ) ആയി പ്രഖ്യാപിക്കുകയും, അയാളെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഈ നടപടി അനുവദിക്കാറുള്ളത്.

ട്രയല്‍ ഇന്‍ ആബ്‌സെന്‍ഷ്യ (പ്രതിയുടെ അഭാവത്തിലുള്ള വിചാരണ ) എന്ന നിയമസംവിധാനം കൊണ്ടുവന്നത് 2023ലാണെങ്കിലും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വന്നത് 2024 ജൂലൈ 1 മുതലാണ്. ഇന്ത്യയിലെ പഴയ ക്രിമിനല്‍ നടപടിച്ചട്ടത്തിന് (സിആര്‍പിസി) പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത (ബിഎന്‍എസ്എസ്), 2023 ലെ 355-ാം വകുപ്പ് (സെക്ഷന്‍ 355) പ്രകാരമാണ് ഈ മാറ്റം രാജ്യത്ത് നടപ്പിലാക്കിയത്. പഴയ നിയമപ്രകാരം പ്രതി നേരിട്ടോ അഭിഭാഷകന്‍ വഴിയോ ഹാജരാകാതെ വിചാരണ പൂര്‍ത്തിയാക്കാനോ വിധി പ്രസ്താവിക്കാനോ കഴിയില്ലായിരുന്നു. ഇത് കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകാന്‍ കാരണമായി.

പുതിയ നിയമപ്രകാരം, ഒരാളെ 'പ്രഖ്യാപിത കുറ്റവാളിയായി' (proclaimed offender) പ്രഖ്യാപിച്ച് 90 ദിവസത്തിനകം അയാള്‍ ഹാജരായില്ലെങ്കില്‍, പ്രതിയുടെ അഭാവത്തില്‍ത്തന്നെ കോടതിക്ക് വിചാരണയുമായി മുന്നോട്ട് പോകാം. പ്രതിക്കായി കോടതിക്ക് ഒരു ഡിഫന്‍സ് കൗണ്‍സിലിനെ (അഭിഭാഷകനെ) ചുമതലപ്പെടുത്താം.

നടപടിക്രമങ്ങള്‍ അറിയാം

  • ആദ്യം പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ സമ്മന്‍സുകളും വാറണ്ടുകളും അയക്കും. ഇതിന് ശേഷവും പ്രതി ഹാജരായില്ലെങ്കില്‍ 'പിടികിട്ടാപ്പുള്ളി'യായി പ്രഖ്യാപിക്കും. തുടര്‍ന്നാണ് പ്രതിയുടെ അഭാവത്തില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

  • പ്രതി ഹാജരായില്ലെങ്കിലും കോടതിക്ക് വിചാരണയുമായി മുന്നോട്ടു പോകാം. സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്യാം.

  • തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കോടതിക്ക് ശിക്ഷ വിധിക്കാനും കഴിയും.

  • പ്രതിക്ക് കോടതി മുഖേനയോ സ്വന്തം നിലയ്‌ക്കോ അഭിഭാഷകനെ നിയമിക്കാനുള്ള അവസരം ഈ ഘട്ടത്തിലും നല്‍കാറുണ്ട്. പ്രതി പിന്നീട് പിടിയിലായാല്‍ ഈ വിധിയില്‍ അപ്പീല്‍ പോകാനും ചില പ്രത്യേക സാഹചര്യങ്ങളില്‍ പുനര്‍ വിചാരണ നടത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Trial without presenting the accused in court/Trial in absentia
പിഎസ് സി ലിസ്റ്റില്‍ പെണ്‍മക്കളെ തിരുകിക്കയറ്റി; ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു
Trial without presenting the accused in court/Trial in absentia
ബംഗാളിൽ 'ഗുണ്ടാ നിയമം' പ്രാബല്യത്തിൽ; വിചാരണയില്ലാതെ തടങ്കലിനും അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാനും അധികാരം
Trial without presenting the accused in court/Trial in absentia
ബഹിരാകാശത്തേക്ക് ഒറ്റ 'പ്പാലം'; അനിൽ മേനോന്റെ യാത്ര ഇന്ന്
Summary

Trial without presenting the accused in court! Is argument/debate possible in Hafiz Saeed's case? What the law says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nenmara Double murder case
Hafiz Saeed Named In Pahalgam Attack Chargesheet
Adv Aisha P Jamal, Geena Kumari
Coach was found guilty in molested students
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com