'12 വര്‍ഷമായി പോക്‌സോ കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നില്ല, ആ കുട്ടിയുടെ ട്രോമ എന്തായിരിക്കും?' കര്‍ണാടക ഹൈക്കോടതി

''കുറ്റകൃത്യം നടക്കുമ്പോള്‍ കേസിലെ ഇരയായ കുട്ടിക്ക് ആറ് വയസ് മാത്രമാണ് പ്രായം. എന്നാല്‍ കേസ് ഇപ്പോഴും നീണ്ടു പോകുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി''.
POCSO case against Sports Council coach
POCSO caseRepresentative image
Updated on
1 min read

ബംഗളൂരു: പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള പോക്‌സോ കേസില്‍ വിചാരണ പൂര്‍ത്തിയാകാത്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കര്‍ണാടക ഹൈക്കോടതി. 2014ല്‍ നടന്ന കേസിലെ നടപടിക്രമങ്ങള്‍ വൈകുന്ന ഘട്ടത്തിലാണ് കോടതിയുടെ നിരീക്ഷണം.

കുറ്റകൃത്യം നടക്കുമ്പോള്‍ കേസിലെ ഇരയായ കുട്ടിക്ക് ആറ് വയസ് മാത്രമാണ് പ്രായം. എന്നാല്‍ കേസ് ഇപ്പോഴും നീണ്ടു പോകുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി. ഇത്തരം കേസുകളില്‍ നീതി വൈകുന്നത് കേവലമൊരു നടപടിക്രമപരമായ വീഴ്ചയല്ല, മറിച്ച് അനീതിയാണെന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിലെ വിചാരണ ഓരോ തവണയും അനാവശ്യമായി മാറ്റിവെക്കുമ്പോള്‍ ഇരയ്ക്കുണ്ടാകുന്ന ആഘാതത്തിനും ആഴമുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ഇരയാകുന്ന പെണ്‍കുട്ടി ആഘാതത്തിലാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

POCSO case against Sports Council coach
പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ വിചാരണ! ഹാഫിസ് സയീദിന്റെ കേസിലെ വാദപ്രതിവാദം സാധ്യമോ? നിയമം പറയുന്നത്

'കഴിഞ്ഞ 12 വര്‍ഷമായി ഈ കേസ് കെട്ടിക്കിടക്കുന്നു എന്നത് കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് 12 വര്‍ഷമായി കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുന്നതിനേക്കാള്‍ ഭയാനകമായി മറ്റൊന്നുമില്ല, ജൂലൈ 3 ലെ ഉത്തരവില്‍ കോടതി കൂട്ടിച്ചേര്‍ത്തു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് എട്ട് ആഴ്ചയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇരയായ കുട്ടിക്ക് ഒരിക്കലുണ്ടായ വേദനാജനകമായ അനുഭവം വീണ്ടും വീണ്ടും ഉണ്ടാകാന്‍ അനുവദിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം സുപ്രധാന കേസുകളില്‍ പോലും എത്ര ലളിതമായാണ് കേസ് മാറ്റിവെക്കാന്‍ അപേക്ഷിക്കുന്നത്, ഇത്തരം പ്രവൃത്തിയില്‍ കോടതി ഖേദം പ്രകടിപ്പിച്ചു. ഒരു സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

POCSO case against Sports Council coach
'3 മിനിറ്റ്, 300 മീറ്റർ; എല്ലാം കഴിഞ്ഞു'; വിയറ്റ്നാം ബോട്ട് ദുരന്തത്തിന്റെ ഭീകരനിമിഷങ്ങൾ ഓർത്തെടുത്ത് അതിജീവിച്ച യാത്രികൻ
POCSO case against Sports Council coach
ബഹിരാകാശത്തേക്ക് ഒറ്റ 'പ്പാലം'; അനിൽ മേനോന്റെ യാത്ര ഇന്ന്
POCSO case against Sports Council coach
പഹല്‍ഗാം ആക്രമണം: ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട്, അസാന്നിധ്യത്തില്‍ വിചാരണയ്‌ക്കൊരുങ്ങി കോടതി
Summary

"The POCSO case trial has not been completed for 12 years; what would be the trauma of that child?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com