പ്രതീകാത്മക ചിത്രം 
India

ഭക്ഷണത്തിൽ ചത്ത പല്ലി, അംഗനവാടിയിൽ നിന്ന്​ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 17 പേർ ആശുപത്രിയിൽ 

 തമിഴ്​നാട്ടിലെ ഗൂഡല്ലൂരിലാണ്​ സംഭവം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അംഗനവാടിയിൽ നിന്ന്​ ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടർന്ന്​ ആശു​പത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്​നാട്ടിലെ ഗൂഡല്ലൂരിൽ ഇന്നലെയാണ്​ സംഭവം. കുട്ടികൾ ഛർദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കുട്ടികൾക്ക്​ നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. രണ്ടുകുട്ടികൾക്ക്​ ചികിത്സ തുടരുമെന്നും മറ്റുള്ളവരെല്ലാം അപകട നില തരണം ചെയ്​തുവെന്നും ഡോക്​ടർമാർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്​ഥരടക്കം സ്​ഥലത്തെത്തി പരിശോധന നടത്തുമെന്നും കുറ്റക്കാക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്​ടർ കെ ബാലസുബ്രമണ്യം ഉറപ്പുനൽകി.

കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചതോടെ സെപ്​റ്റംബർ ഒന്നുമുതൽ തമിഴ്നാട്ടിൽ വിദ്യാർഥികൾക്ക്​ ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

'അവന്റെ സിനിമ, അവന്റെ അവാര്‍ഡ്, അവന്റെ നോട്ടം'; ലൈംഗിക കുറ്റവാളികളെ പോലും ആഘോഷിക്കാന്‍ മടിയില്ല; വിമര്‍ശിച്ച് ശ്രുതി ശരണ്യം

SCROLL FOR NEXT